മണ്ണാര്‍ക്കാട്:തുടര്‍ച്ചയായി അഞ്ചാം തവണയും എസ്എസ്എല്‍സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടി നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍.55 വിദ്യാര്‍ഥികള്‍ സമ്പൂര്‍ണ്ണ എ പ്ലസും 40 വിദ്യാര്‍ത്ഥികള്‍ ഒമ്പത് വിഷയങ്ങള്‍ക്ക് എപ്ലസും നേടി. ജില്ലയി ലെ 100% വിജയം നേടിയ സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ വിദ്യാ ര്‍ഥികള്‍ പരീക്ഷ എഴുതിയത് ഡി എച്ച് എസ് എസിലാണ്. 642 കുട്ടി കള്‍ ആണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്. ദാറുന്നജാത്ത് യത്തീം ഖാനയടക്കം അഞ്ച് അനാഥാലയങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഈ വിദ്യാലയത്തില്‍ നിന്നും പരീക്ഷ എഴുതിയിരുന്നു.
ജൂണ്‍ ഒന്നിന് തന്നെ ഓണ്‍ലൈന്‍ വഴി ചിട്ടയായ ക്ലാസ്സുകളും നവം ബറില്‍ സ്‌കൂള്‍ തുറന്ന ശേഷം പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി അധികസമയം പരിശീലനവും സഹവാസ ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു. ജനുവരി മാസത്തില്‍ തന്നെ രാ വിലെ 8മണി മുതല്‍ മോര്‍ണിംഗ് ക്ലാസ്സുകളും രാത്രി 8. 30 വരെ രാ ത്രികാല ക്ലാസും സംഘടിപ്പിച്ചിരുന്നു. പഠനത്തില്‍ പി്ന്നാക്കം നില്‍ ക്കുന്ന കുട്ടികള്‍ക്ക് പുറമേ എല്ലാ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടു ത്തി ‘ഹക്കൂന മറ്റാറ്റ’ എന്ന പേരില്‍ പ്രത്യേക മോട്ടിവേഷന്‍ ക്ലാസ്സുക ളും സഹവാസ ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു.
പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ‘വിജയശ്രീ’ പദ്ധതിയുടെ സ്‌കൂള്‍ തല പ്രവര്‍ത്തനങ്ങള്‍ ചിട്ടയായി ഈ വിദ്യാല യത്തില്‍ നടക്കുന്നുണ്ട്. അധ്യാപകര്‍ക്ക് പുറമേ പി ടിഎയുടെയും മാനേജ്‌മെന്റിന്റെയും പൂര്‍ണ്ണ പിന്തുണ ഈ വിദ്യാലയത്തിന്റെ നേട്ടങ്ങള്‍ക്ക് പിറകിലുണ്ട്. വിജയശ്രീ കോഡിനേറ്റര്‍മാരായ ലെഫ്റ്റ നന്റ് ഹംസ. പി,ജംഷീര്‍.പി, ഷമീര്‍ മണലടി എന്നിവരാണ് വിജയശ്രീ പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.