പാലക്കാട്: ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കും കുടും ബാംഗങ്ങള്‍ക്കു മായുള്ള രണ്ടാമത് സംസ്ഥാനതല കലാകായിക മത്സരങ്ങള്‍ ഗവ. വിക്ടോറിയ കോളേജില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സമ്പദ്ഘട നയില്‍ പ്രധാനപങ്ക് വഹിക്കുന്ന ലോട്ടറി വരുമാനം കേരളത്തിന്റെ വികസന, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ക്കാണ് ഉപയോഗിക്കുന്നതെന്ന് അവര്‍ പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോത്സവം- കായികമേള എന്നിവയില്‍ ജേതാക്കളായ പാലക്കാട് ജില്ല സംസ്ഥാന കലോത്സവ ങ്ങള്‍ക്കുള്ള ഏറ്റവും മികച്ച വേദി യാണ്. ഇന്ന് ലോട്ടറി വില്‍പ്പന അഭിമാനകരമായ ഒരു തൊഴിലായി സമൂഹത്തില്‍ അംഗീകരിക്ക പ്പെട്ടിട്ടുണ്ട്. ഭാഗ്യക്കുറി ജീവനക്കാ രുടെ യശസ് ഉയര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വിവിധ ജില്ലകളില്‍ നിന്നുമുള്ള 500ലധികം പേരാണ് പങ്കെടുക്കുന്നത്. മേളയുടെ ആദ്യദിനത്തില്‍ 100, 200 മീറ്റര്‍ ഓട്ടം, ലോങ്ങ് ജമ്പ്, ഷോട്ട്പുട്ട്, വടംവലി, ലെമണ്‍ സ്പൂണ്‍ എന്നീ കായിക മത്സരങ്ങലാണ് നടന്നത്.
ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി ആര്‍ ജയപ്രകാശ് അധ്യക്ഷനായി. സിനിമ പിന്നണി ഗായകന്‍ സുദീപ് കുമാര്‍ കലാ മേളയും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. കെ പ്രേം കുമാര്‍ കായിക മേളയും ഉദ്ഘാടനം ചെയ്തു. ഭാഗ്യക്കുറി ഡയറക്ടര്‍ ആര്‍ രാജഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയര്‍മാനും മുന്‍ എം.എല്‍.എ.യുമായ അഡ്വ ടി കെ നൗഷാദ്, ബോര്‍ഡ് മെമ്പര്‍ സി പി രവീന്ദ്രന്‍, ജില്ലാ ലോട്ടറി ഓഫീസര്‍ സാബു, വിവിധ ലോട്ടറി സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.