മണ്ണാര്‍ക്കാട് : വിഷുവിന് പുതുപുത്തന്‍ നോട്ടുകള്‍ പ്രിയപ്പെട്ടവര്‍ക്ക് കൈനീട്ടം നല്കാ ന് ആഗ്രഹമുണ്ടെങ്കില്‍ വാങ്ങാന്‍ സൗകര്യമൊരുക്കി അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി. യു.ജി.എസിന്റെ എല്ലാബ്രാഞ്ചുകളിലും പുതിയ കറന്‍സികള്‍ ലഭ്യമാണെന്ന് മാനേജ്മെ ന്റ് അറിയിച്ചു. പുതിയ കറന്‍സി നോട്ടുകളുടെ വിതരണോദ്ഘാടനം യു.ജി.എസ്. മാ നേജിംഗ് ഡയറക്ടര്‍ അജിത് പാലാട്ടില്‍ നിന്നും ഏറ്റുവാങ്ങി ഇടപാടുകാരായ കാളിദാസ ന്, ഡോ.ശശികുമാര്‍, കല്‍ക്കി സുബ്രഹ്മണ്യന് എന്നിവര്‍ നിര്‍വഹിച്ചു. യു.ജി.എസിന്റെ കോര്‍പ്പറേറ്റ് ഓഫിസില്‍ നടന്ന ചടങ്ങില്‍ പി.ആര്.ഒ. കെ.ശ്യാംകുമാര്‍, സെയില്‍സ് മാ നേജര്‍ ശാസ്താപ്രസാദ്, മാര്‍ക്കറ്റിങ് ഹെഡ് ഷെമീറലി, ഫിനാന്‍സ് മാനേജര്‍ ഹരീഷ്, ക്രെ ഡിറ്റ് ഓഫിസര്‍ സോനുശിവന്, വിവിധ ബ്രാഞ്ച് മാനേജര്‍മാര്‍, സ്റ്റാഫുകള്‍ എന്നിവര്‍ പങ്കെടുത്തു.
