പാലക്കാട് : ജില്ലാ ആശുപത്രിയില്‍ വാര്‍ഡിനേട് ചേര്‍ന്നുള്ള മരുന്ന് സൂക്ഷിക്കുന്ന മുറിയില്‍ തീപിടിത്തം. പുലര്‍ച്ചെ മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കില്ലെന്ന് പൊലിസ് പറഞ്ഞു. താഴത്തെ നിലയില്‍ നഴ്‌സുമാരുടെ വിശ്രമമുറിയോട് ചേര്‍ന്നാണ് മരുന്ന് സൂക്ഷിക്കുന്ന മുറി. പുക ഉയര്‍ന്നതിന് പിന്നാലെ സമീപത്തെ വനി താവാര്‍ഡിലേയും സര്‍ജിക്കല്‍ ഐസിയുവിലേയും രോഗികളെ മാറ്റി. അഗ്നിശമനസേ ന അരമണിക്കൂറിനുള്ളില്‍ തീകെടുത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെ ന്നാണ് പ്രാഥമിക നിഗമനം.
