മണ്ണാര്‍ക്കാട്:പോയകാലത്തെ ചരിത്രവും സഞ്ചരിച്ച മണ്ണാര്‍ക്കാട് പട്ടണത്തില്‍ നെല്ലിപ്പുഴയിലെ പഴയ ഇരുമ്പുപാലം പൈതൃക സ്മാര കമാക്കണമെന്ന് ആവശ്യമുയരുന്നു. ഗതകാലത്തിന്റെ പ്രൗഢി മങ്ങാത്ത ഈ ഇരുമ്പ് പാലം ഇന്ന് കാടുമൂടിയും തുരുമ്പെടുത്തും നാശത്തിന്റെ വക്കില്‍ നില്‍ക്കുകയാണ്.നെല്ലിപ്പുഴയ്ക്കു കുറു കെയുള്ള ഈ പാലം ബ്രിട്ടീഷ് ഭരണകാലത്തിന്റെ സാങ്കേതിക വൈദഗ്ധ്യംകൊണ്ട് ശ്രദ്ധേയമാണ്.എന്നാല്‍ അധികൃതരുടെ അനാസ്ഥകൊണ്ടും മാലിന്യംതള്ളുന്നവരുടെ പ്രധാന ഇടമായും അവഗണനയുടെ പടുകുഴിയിലാണ് ഇന്ന് ഇരുമ്പുപാലം. പുതിയ കോണ്‍ക്രീറ്റ് പാലം നിര്‍മിച്ചതോടെയാണ് ഇരുമ്പുപാലം വിസ്മൃതി യിലേക്ക് തള്ളപ്പെട്ടത്. കരിങ്കല്‍ തൂണുകളില്‍ ബലമേറിയ ഇരുമ്പു കള്‍ ഘടിപ്പിച്ചാണ് പാലം നിര്‍മിച്ചിട്ടുള്ളത്. വലിയ ചരക്കു വാഹന ങ്ങളുള്‍പ്പടെ ഒരുകാലത്ത് സുഗമമായി കടന്നുപോയത് ഈ പാല ത്തിലൂടെയായിരുന്നു. പാലത്തിന്റെ അരിക് ഭിത്തികളെല്ലാം ഇരുമ്പുതൂണുകള്‍കൊണ്ടുള്ളതാണ്. നിര്‍മാണവൈദഗ്ധ്യത്തിലെ ഈ പ്രത്യേകതകൊണ്ടും ആരേയും ആകര്‍ഷിക്കുന്ന പാലത്തിന്റെ തുടര്‍സംരക്ഷണ പ്രവര്‍ത്തനങ്ങളില്ലാത്തതാണ് മണ്ണാര്‍ക്കാട്ടുകാരെ നിരാശരാക്കുന്നു.ഇപ്പോഴും വിദ്യാര്‍ഥികളുള്‍പ്പടെയുള്ള നിരവധി കാല്‍നടയാത്രക്കാരുടെ ആശ്രയമാണ് ഇരുമ്പുപാലം. പുതിയ കോണ്‍ക്രീറ്റ് പാലത്തിന്റെ നിര്‍മാണത്തിനുശേഷം വിവിധ വ്യക്തികള്‍ , സംഘടനകള്‍, കൂട്ടായ്മകള്‍ എന്നിവരുടെയെല്ലാം പൊതു ആവശ്യമായിരുന്നു ഇരുമ്പുപാലം പൈതൃകസ്മാരകമാക്കി നിലനിര്‍ത്തണമെന്നത്. മുമ്പ് വോയ്സ് ഓഫ് മണ്ണാര്‍ക്കാട് ഇതുസംബ ന്ധിച്ച് പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.പാലക്കാടുനിന്നും വരുന്നവര്‍ക്ക് നൊട്ടമല ഇറക്കമിറങ്ങിയാല്‍ മണ്ണാര്‍ക്കാട്ടേക്കുള്ള ഒരു സ്വാഗതകവാടംകൂടിയാണ് ഇരുമ്പുപാലം. ഇതു തനിമയോടെ നിലനിര്‍ത്താല്‍ ഏറെ അനുഗ്രഹപ്രദമാകും.ഒഴിവുസമയങ്ങളില്‍ വിശ്രമിക്കാനുള്ള ഇടമില്ലാത്ത മണ്ണാര്‍ക്കാട്ടുകാര്‍ക്ക് പാലംമോടി പിടിപ്പിക്കുന്നതോടെ വിശ്രമകേന്ദ്രമാകും. പാലത്തിന്റെ ഒരു ഭാഗത്തായി താല്‍ക്കാലിക സ്റ്റേജ് നിര്‍മിക്കുന്നതുവഴി വിവിധ പരിപാടികളുടെ പൊതുവേദിയായും മാറ്റാം. പാലത്തിന്റെ താഴ് ഭാഗത്ത് ചെറിയ നടപ്പാതയോടുകൂടി ഉദ്യാനം. പൂചെടികള്‍ നട്ടും പുല്ല് വിരിച്ചും ആകര്‍ഷണീയമാക്കാം.സഞ്ചാരികള്‍്ക്ക് ഭക്ഷ ണംകഴിക്കാനും വിശ്രമിക്കാനും ഒരിടവുമാകും. കൈവരി കളില്‍ എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിച്ച് പ്രകാശപൂരിതമാക്കുകയും പാലത്തിന്റെ രണ്ടറ്റത്തുംക്യാമറകള്‍ സ്ഥാപിച്ചും മാലിന്യ നിക്ഷപവും തടയാം. സ്വാഗത ബോര്‍ഡുകള്‍ സ്ഥാപിക്കുക. പാലത്തിന്റെ സുരക്ഷ ഉറപ്പാക്കി പാലത്തിനു മുകളില്‍ ട്രസ് വര്‍ക്ക് ചെയ്ത ഷീറ്റ് മേയുക, പാലത്തിലെ റോഡ് ടൈല്‍സ് പാകി വൃത്തി യാക്കുക, വശങ്ങളിലായി ചാരുബെഞ്ചുകള്‍ സ്ഥാപിച്ചിക്കുക, പുഴ മലിനമാക്കാതെ ഇ ടോയ്ലറ്റ് സ്ഥാപിക്കുക, പുഴയുടെ രണ്ടു തീരങ്ങളും സംരക്ഷണഭിത്തികെട്ടുക, പാലത്തിന്റെ നിര്‍മാണ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ബോര്‍ഡ് സ്ഥാപിക്കുക എന്നി വയെല്ലാം മുതല്‍ക്കൂട്ടാകും. ഇതുവഴി ടൂറിസ്റ്റ് കേന്ദ്രമായും പ്രഖ്യാ പിക്കാം.എംഇടി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, നെല്ലിപ്പുഴ ദാറുന്നജാത്ത് സ്‌കൂള്‍, മദ്രസ വിദ്യാര്‍ഥികള്‍,പരിസരവാസികളായ നെല്ലിപ്പുഴ ക്കാര്‍, ചേലേങ്കര, പച്ചക്കാട് പ്രദേശങ്ങളിലെ പൊതുജനങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍, ഓട്ടോതൊഴിലാളികള്‍ എന്നിവര്‍ക്കും ഏറെ പ്രയോജനപ്രദമാകും.അറ്റകുറ്റപ്പണിക്കും പുതിയ കൂട്ടിചേര്‍ക്കലു കള്‍ക്കും മറ്റുചിലവുകളിലേക്കുമുള്ള ഫണ്ട് എംപി, എംഎല്‍എ മാരുടെ പ്രാദേശിക വികസനഫണ്ട്. നഗരസഭ പദ്ധതി വിഹിതം, ആര്‍ക്കിയോളജിയുടെ പൈതൃകസ്മാരകസംരക്ഷണ ഫണ്ട്, ടൂറിസം ഫണ്ട്, മറ്റുസ്പോണ്‍സര്‍ഷിപ്പ് എന്നിവയിലൂടെയും കണ്ടെത്താവു ന്നതാണ്.ജനപ്രതിനിധികള്‍, സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ യും വ്യക്തികള്‍,വ്യാപാരി പ്രതിനിധികള്‍, മറ്റു സംഘടനാപ്രവര്‍ ത്തകര്‍ എന്നിവരടങ്ങിയ കമ്മിറ്റി രൂപീകരിച്ച് സംരക്ഷണ പ്രവൃത്തികളുടെ മേല്‍നോട്ടവും ഏല്‍പ്പിക്കാം. ഇതുവഴി, മാറുന്ന മണ്ണാര്‍ക്കാട് നഗരത്തില്‍ പ്രൗഢിയുടെ മായാത്ത തിളക്കവുമായി നെല്ലിപ്പുഴ ഇരുമ്പുപാലവും പഴമയുടെ പെരുമയുമായി തലയയുര്‍ ത്തി നില്‍ക്കും.