പാലക്കാട്:ജനങ്ങളെ മതപരമായി വിഭജിക്കുന്ന പൗത്വ ഭേദഗതി നിയമത്തിന്റെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധിക്കാന്‍ സിഐടിയു ജില്ലാ കമ്മിറ്റി തീരുമാനിച്ചു.24ന് വൈകീട്ട് അഞ്ചിന് പഞ്ചായത്ത് മുനിസിപ്പല്‍,കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും.യോഗത്തില്‍ സെക്രട്ടറി എം ഹംസ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.വൈസ് പ്രസിഡന്റ് കെ എന്‍ നാരായണന്‍ അധ്യക്ഷനായി.എ പ്രഭാകരന്‍,ടികെ അച്യുതന്‍,വിഎ മുരുകന്‍, എസ് ബി രാജു,ടിഎം ജമീല,എം പത്മിനി,വി സരള എന്നിവര്‍ സംസാരിച്ചു.