മണ്ണാര്‍ക്കാട്: പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയി ല്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ‘നവകേരളം പച്ച ത്തുരുത്തുകള്‍ ‘ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ജലം,മണ്ണ്,പ്രകൃതി വിഭവങ്ങള്‍ സംരക്ഷിച്ച് ശാസ്ത്രീയമായി വിനി യോഗിക്കുകയും സുസ്ഥിരമായി പരിപാലിച്ച് കാലാവസ്ഥാ വ്യതി യാനത്തിന്റെ ദോഷഫലങ്ങള്‍ പ്രതിരോധിക്കേണ്ടത് വരും തല മുറയ്ക്കായുള്ള കരുതലാണ്. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാ പനങ്ങളിലെ ലഭ്യമായ സ്ഥലങ്ങളില്‍ സ്വാഭാവിക വനങ്ങളുടെ ചെറുമാതൃകകള്‍ സൃഷ്ടിക്കുന്നതിനുള്ള ‘ നവകേരളം പച്ചത്തുരുത്ത് ‘ ക്യാമ്പയിന്‍ ഉദ്ഘാടനം ജൂണ്‍ അഞ്ചിന് നടക്കും.
വൃക്ഷത്തൈകള്‍ നടുക എന്നതില്‍ നിന്നും വ്യത്യസ്തമായി ഒരു ചെ റുവനം സൃഷ്ടിച്ച് പരിപാലിക്കുന്ന പദ്ധതിയാണ് നവകേരളം പച്ച ത്തുരുത്തുകളിലൂടെ ലക്ഷ്യമിടുന്നത്. പച്ചത്തുരുത്തുകളുടെ വിസ്തൃ തി 5 സെന്റ് മുതല്‍ എത്രവരെയുമാകാം. പാലക്കാട് ജില്ലയില്‍ ഹരി ത കേരളം മിഷന്റെയും തൊഴിലുറപ്പിന്റെയും സഹകരണത്തോ ടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ജനപങ്കാളിത്തത്തോടെ പ്രാവര്‍ത്തികമാക്കിയിട്ടുള്ള 103 പച്ചത്തുരുത്തുകള്‍ നിലവിലുണ്ട്. ഭാഗികമായി നശിച്ചുപോയ 19 പച്ചത്തുരുത്തുകളെ പുനരുജ്ജീവിപ്പി ക്കാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.
ജൂണ്‍ അഞ്ചിന് ജില്ലയില്‍ 136 നവകേരളം പച്ചത്തുരുത്തുകള്‍ ആദ്യ ഘട്ടത്തില്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചതായി ജില്ലാ പ ഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ അറിയിച്ചു. ഇതില്‍ 30 എണ്ണം ജില്ലാ പഞ്ചായത്തും 88 ഗ്രാമപഞ്ചായത്തുകളിലും ഏഴ് നഗരസഭകളിലും 13 ബ്ലോക്കുകളിലുമായി 106 എണ്ണവും സ്ഥാപി ക്കും. പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പി ക്കുന്നതിന് ജോയിന്റ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ എം. ജി. എന്‍. ആര്‍.ഇ. ജി.എസ്, ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡി നേറ്റര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, നവകേരളം കര്‍മ്മ പദ്ധതി -2 ജില്ലാ കോ-ഓര്‍ഡിനേറ്ററെ ഉള്‍പ്പെടുത്തി ജില്ലാതല സമിതി രൂപീകരിച്ചതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.