ഷോളയൂര്‍: മഴക്കാലത്തിന് മുന്നേ ഗ്രാമത്തിലെ ആരോഗ്യ കേന്ദ്രം പ രിസരം വൃത്തിയാക്കി ക്ലബ്ബ് പ്രവര്‍ത്തകരുടെ മാതൃക.ഷോളയൂര്‍ ഐശ്വര്യ ട്രൈബല്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ത്ത കരാണ് കുടുംബാരോഗ്യ കേന്ദ്ര പരിസരം ശുചീകരിച്ചത്.

കേന്ദ്രം പരിസരത്ത് വളര്‍ന്ന് നില്‍ക്കുന്ന കാട് വെട്ടിത്തെളിക്കു ക യും മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുകയും ചെയ്തു.കമ്മിറ്റി അംഗങ്ങളായ വിഷ്ണു,ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 12 ഓളം പേരടങ്ങുന്ന സംഘമാണ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്.

കോവിഡ് കാലത്ത് ഗൃഹനിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവര്‍ക്ക് ആവശ്യമായ സാധനങ്ങളെത്തിക്കുകയും സ്‌കൂള്‍ തുറക്കുന്നതി ന്റെ ഭാഗമായി ക്ലാസ് മുറികള്‍ വൃത്തിയാക്കുകയുമുള്‍പ്പടെ നി രവധി സേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ് ഐശ്വര്യ ക്ലബ്ബ് പ്രവര്‍ത്തകര്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!