കുമരംപുത്തൂര്‍: മൈലാംപാടത്ത് ജനവാസകേന്ദ്രത്തിലെത്തിയ വന്യജീവി വീടിന്റെ മുന്നിലെ കോഴിക്കൂട്ടിലുണ്ടായിരുന്ന കോഴി കളെ പിടിച്ച് കൊണ്ട് പോയി.കോടിയില്‍ മരയ്ക്കാറിന്റെ വീടി ന്റെ മുന്നിലുള്ള കൂടിന്റെ വല തകര്‍ത്താണ് കോഴികളെ കൊണ്ട് പോയത്.പുലിയാണെന്നാണ് പറയപ്പെടുന്നത്.വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
നായ്ക്കളുടെ കുര കേട്ട വീട്ടുകാര്‍ പുറത്തിറങ്ങിയ സംഭവമറിയു ന്നത്.വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വൈകീട്ട് വനം വകുപ്പ് ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി.കാല്‍പ്പാടുകളും മറ്റും പരിശോധിച്ചു.കോഴികളെ പിടികൂടിയത് കാട്ടുപൂച്ചയോ,കുറുനരി പോലുള്ള വന്യജീവിയായിരിക്കാമെന്നാണ് വനംവകുപ്പ് പറയുന്നത്.
നിരന്തരം പുലിശല്ല്യമുള്ള സ്ഥലമാണ് മൈലാംപാടം പൊതുവപ്പാടം മേഖല.മുന്‍ വര്‍ഷങ്ങളില്‍ ഇവിടെ നിന്നും പുലികളെ പിടികൂടിയി ട്ടുമുണ്ട്.വനയോര ഗ്രാമമായ ഇവിടെ നിന്നും നിരവധി വളര്‍ത്തുമൃഗ ങ്ങളെ വന്യജീവി പിടികൂടിയിട്ടുള്ള തായി നാട്ടുകാര്‍ പറയുന്നു. ഏറ്റ വും ഒടുവില്‍ കഴിഞ്ഞ ദിവസം മേ യാന്‍ വിട്ട വെള്ളഞ്ചേരി ഹംസ യുടെ ആടിനെ കാണാതായിട്ടുണ്ട്. പുലി പിടിച്ചതായിരി ക്കാമെന്നാണ് അനുമാനം.