അലനല്ലൂര്‍: പെരിമ്പടാരി ആര്‍ട്‌സ് അന്റ് സ്‌പോര്‍ട്‌സ് അക്കാദമി (പിഎസ്എ)രൂപീകരിച്ചു.പ്രസിഡന്റായി എ ആഷിക്കിനെയും സെക്രട്ടറിയായി പി സുധീപിനേയും ട്രഷററായി വി അശോക് കുമാറിനേയും തെരഞ്ഞെടുത്തു. കളഭം രാധാകൃഷ്ണന്‍,മാണിക്കത്ത് നാരായണന്‍ മാസ്റ്റര്‍ എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളാണ്. പെരിമ്പടാരിയിലെ യുവാക്കളില്‍ ഐക്യമനോഭാവവും സമത്വവും വളര്‍ത്തുകയും സാമൂഹിക പുരോഗതിക്ക് വേണ്ടി പരസ്പര വിശ്വാ സത്തോടെ പ്രവര്‍ത്തിക്കുകയും കലാകായികപരമായ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുകയാണ് ക്ലബ്ബിന്റെ പ്രവര്‍ത്തന ലക്ഷ്യങ്ങളെന്ന് പിഎസ്എ ഭാരവാഹികള്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!