മലമ്പുഴ:ഏക ഭാരതം ശ്രേഷ്ഠ ഭാരതം സന്ദേശമുയര്‍ത്തി നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ മലമ്പുഴ ഗിരിവികാസില്‍ ദേശീ യോദ്ഗ്രഥന ക്യാമ്പിന് തുടക്കമായി. ഇന്ത്യന്‍ ഭരണഘടന ബൃഹത്താ ണെന്നും രാജ്യത്തിന്റെ മതേതരത്വം കാത്തുസൂക്ഷിക്കാന്‍ യുവ ജനങ്ങള്‍ ജനാധിപത്യത്തെ പ്രയോജനപ്പെടുത്തണമെന്നും ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ച് മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ പറഞ്ഞു.വിവിധ ഭാഷകളും സംസ്‌കാരങ്ങളും വിഭാഗങ്ങളും ഉള്‍ ക്കൊള്ളുന്ന ഇന്ത്യയുടെ പാരമ്പര്യത്തെ സംരക്ഷിക്കുന്ന രീതിയി ലാണ് ഭരണഘടന തയ്യാറാക്കിയിരിക്കുന്നത്. ഭരണഘടനാപരമായി ജീവിക്കുന്നതിന് ജനാധിപത്യം അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണറായിരിക്കെ രാജ്യ ത്തിന്റെ സംസ്‌ക്കാരവും രീതികളും കാണാന്‍ കഴിഞ്ഞു. ഇത് വ്യത്യസ്തമായ ജീവിതവീക്ഷണം രൂപപ്പെടുത്താന്‍ സഹായകമായി. യുവാക്കള്‍ വിവിധ ജാതി, മത, സാംസ്‌ക്കാരിക വിഭാഗങ്ങളുമായി ഇടപെടുന്നത്് വിശാലമായ കാഴ്ചപ്പാട് രൂപീകരിക്കാന്‍ വഴിയൊരു ക്കുമെന്നും അദ്ദേഹം പറഞ്ഞു. നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് കോഡിനേറ്റര്‍ എം. അനില്‍ കുമാര്‍ അധ്യക്ഷനായി. ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാന്‍, മഹാ രാഷ്ട്ര, ചത്തീസ്ഗഡ്, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാന ങ്ങളില്‍ നിന്നായി 250 ഓളം യുവജനങ്ങളാണ് ക്യാമ്പില്‍ പങ്കെടുക്കു ന്നത്.പരമ്പരാഗത വേഷങ്ങളണിഞ്ഞ് വാദ്യമേളങ്ങളോടെയാണ് ക്യാമ്പ് അംഗങ്ങള്‍ അതിഥികളെ സ്വീകരിച്ചത്. ഉദ്ഘാടന പരിപാടിക്ക് മുന്നോടിയായി ജവഹര്‍ നവോദയ വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനം അവതരിപ്പിച്ചു. നെഹ്റു യുവകേന്ദ്ര കേരള സോണ്‍ ഡയറക്ടര്‍ കെ. കുഞ്ഞമ്മദ് ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് അംഗം എന്‍ രാജന്‍, എന്‍.കര്‍പ്പകം, ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ എം. സ്മിതി തുടങ്ങിയവര്‍ സംസാരിച്ചു.ഡിസംബര്‍ 20 മുതല്‍ 24 വരെയാണ് നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ ക്യാമ്പും നാടന്‍ കലാമേളയും സംഘടിപ്പിച്ചിരിക്കുന്നത്. സൗത്ത്, നോര്‍ത്ത് കള്‍ച്ചറല്‍ സെന്ററുകളുടേയും സംഗീതനാടക അക്കാദമിയുടെയും സഹകരണത്തോടെയാണ് നാടന്‍ കലാമേള നടക്കുന്നത്. വരും ദിവസങ്ങളില്‍ നെന്മാറ, കാഞ്ഞിരപ്പുഴ എന്നിവിടങ്ങളിലായി കലാ- സാംസ്‌ക്കാരിക പരിപാടികള്‍ നടക്കും. കേന്ദ്രഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോയുടെ നേതൃത്വത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളെക്കുറിച്ച് പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.