പട്ടാമ്പി:താലൂക്കില്‍ കേരള ഗ്രന്ഥശാല സംഘത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം. പട്ടാമ്പി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലില്‍ നിര്‍വ്വഹിച്ചു. നവോത്ഥാന നായകന്‍മാരുടെ ആദര്‍ശങ്ങളും ചിന്തകളും കര്‍മ്മ പദത്തില്‍ കൊണ്ടുവരുന്നതില്‍ കേരള ഗ്രന്ഥശാല സംഘം വലിയ പങ്ക് വഹിച്ചിട്ടുണ്ട്മതത്തിന്റെ പേരില്‍ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് നീക്കം നടപ്പാക്കു മ്പോള്‍ ക്രൂശിക്കപ്പെടുന്നത് രാജ്യത്തെ സാധാരണക്കാരാണെന്നും മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. പിഷാരടി ഹാളില്‍ നടന്ന പരിപാ ടിയില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എം.വി. മോഹന്‍ അധ്യക്ഷനായി.പരിപാടിയോടനുബന്ധിച്ച് ‘ഭരണഘടന ഇന്ത്യയുടെ കാവലും കരുത്തും’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം പി കെ സുധാകരന്‍ വിഷയാവതരണം നടത്തി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം എം.കെ.പ്രദീപ്, വി.കെ.ചന്ദ്രന്‍, എം.ഖാസിം, ഡോ.സി.പി.ചിത്രഭാനു, ടി.സത്യനാഥന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.