തച്ചനാട്ടുകര: തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2019 -20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വയോ ജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു, അണ്ണാന്‍തൊടി സി.എച്ച് സ്മാരക ഹാള്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി കമറുല്‍ ലൈല വിതരണോദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.രാമന്‍കുട്ടി അധ്യക്ഷനായി, വികസന സ്ഥിരം സമിതി ചെയര്‍പോഴ്‌സണ്‍ ആറ്റബീവി,ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി.ടി സിദ്ധീഖ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എം.കെ.ലീല, മെമ്പര്‍മാരായ ഇ.എം നവാസ്, രജനി പ്രിയ, ശാരദ, എ.കെ.വിനോദ്, കെ.രാമചന്ദ്രന്‍,എം.സി രമണി, ടി.ഫൗസിയ,എം.പി കാളിദാസന്‍ എ്ന്നിവര്‍ സംബന്ധിച്ചു. പഞ്ചായത്ത് സെക്രട്ടറി സുരേഷ് ബാബു സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി എ.എല്‍ ലിജി നന്ദിയും പറഞ്ഞു.