അട്ടപ്പാടി: പുതൂര്‍ പഞ്ചായത്തിലെ കുറുമ്പ ഊരുകളില്‍ ഒന്നായ മൂലകൊമ്പ് ഊര് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി സന്ദര്‍ശിച്ചു. ഊര് നിവാസികളുടെ പരാതികളും പ്രശ്‌നങ്ങളും കേള്‍ക്കുകയും പരിഹാരം നിര്‍ദേശിക്കുകയും ലഭ്യമായ പരാതികളില്‍ പരിഹാരം കാണുന്നതിന് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ജില്ലാ പോലീസ് മേധാവി ശിവവിക്രം, ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ,ആരോഗ്യം, വനിതാ ശിശു വികസനം, പട്ടിക വര്‍ഗ്ഗ വികസനം, കുടുംബശ്രീ, തൊഴിലുറപ്പ്, കെ.എസ്.ഇ.ബി. പഞ്ചായത്ത്, റവന്യൂ എന്നീ വകുപ്പ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.