മണ്ണാര്‍ക്കാട്: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യ
പ്പെട്ട് അധ്യാപകരും ജീവനക്കാരും സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് കോണ്‍ഫെഡറേഷന്‍(സെറ്റ്‌കോ)ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് നഗരത്തില്‍ പ്രതിഷേധറാലി നടത്തി. പൗരത്വം ജന്‍മാവകാശം എന്ന മുദ്രാവാക്യമുയര്‍ത്തി കോടതിപ്പടി പിഡബ്ല്യുഡി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം ആശുപത്രി ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം സി.കെ.സി.ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. പി.എം.സലാഹുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സെറ്റ്‌കോ ജില്ലാ ചെയര്‍മാന്‍ ഹമീദ് കൊമ്പത്ത് അധ്യക്ഷനായി.കണ്‍വീനര്‍ പാറയില്‍ മുഹ മ്മദലി,കെ.എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കരീം പടുകുണ്ടില്‍, എസ്.ജി.ഒ.യു സംസ്ഥാന സെക്രട്ടറി ഡോ. സിദ്ദീഖ് കളത്തില്‍, കെ.എ.ടി.എഫ് വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി കരീം മുട്ടുപാറ, കെ.എച്ച്..എസ്.ടി.യു ജില്ലാ പ്രസിഡണ്ട് എം.പി. സാദിഖ്,സി.ഇ.ഒ ജില്ലാ സെക്രട്ടറി റഷീദ് മുത്തനില്‍, കെ.എസ്.ടി.യു ജില്ലാ സെക്ര ട്ടറി സിദ്ദീഖ് പാറോക്കോട്,യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍, അസ് ലം കിളിരാനി, പെന്‍ഷനേഴ്‌സ് ലീഗ് ജില്ലാ സെക്രട്ടറി എ.യൂസഫ് മിഷ്‌കാത്തി,കെ. എച്ച്.എസ്.ടി.യു ജില്ലാ സെക്രട്ടറി കെ.എച്ച്.ഫഹദ്,എസ്.ഇ.യു ജില്ലാ പ്രസിഡണ്ട് സി.പി. ഹംസ സംസാരിച്ചു. പി.പി.എ.നാസര്‍, കെ.പി.എ.സലീം, കെ.അലി, എം.മുഹമ്മദലി,അക്ബറലി പാറോക്കോട്,ടി.സൈനുല്‍ ആബിദ്, സഫ്വാന്‍ നാട്ടുകല്‍, സി.സൈതലവി,റഷീദ് ചതുരാല,എന്‍. മുഹമ്മദലി,സി.എച്ച്.സുല്‍ഫിക്കറലി, കെ.അബ്ദുറഹ്മാന്‍ നേതൃത്വം നല്‍കി.നൂറ് കണക്കിന് അധ്യാപക-ജീവനക്കാര്‍ പ്രകടനത്തില്‍ അണിനിരന്നു.