മണ്ണാര്‍ക്കാട്: അഹിംസയില്‍ അധിഷ്ഠിതമായ ഗാന്ധിയന്‍ ദര്‍ശന ങ്ങള്‍ ആണ് രാജ്യം ഇപ്പോള്‍ മാതൃകയാക്കേണ്ടത് എന്നും, ഭരിക്കു ന്നവരും ജനങ്ങളും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്നതിലൂടെ പ്രശ്‌ന പരിഹാരം സാധ്യമാവില്ലെന്നും മഹാത്മാഗാന്ധിയുടെ ചെറുമകനും പ്രമുഖ ഡയബറ്റോളജിസ്റ്റുമായ ഡോ. ആനന്ദ് ഗോക്കാനി പറഞ്ഞു. എം.ഇ.എസ് ജില്ലാ കമ്മിറ്റി യും എം.ഇ.എസ് കല്ലടി കോളേജും സംയുക്തമായി മണ്ണാര്‍ക്കാട് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്നത്തെ വലിയ പ്രശ്‌നം മുന്‍വിധികളാണ്. എല്ലാരംഗത്തും മുന്‍വിധികളില്ലാത്ത ഒരു ലോകമാണ് മഹാത്മജി സ്വപ്നം കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതത്തിന്റെ അടിസ്ഥാനത്തില്‍ വിളളലുകള്‍ സൃഷ്ടിക്കുന്ന നിയമങ്ങള്‍ രാജ്യത്തെ ശിഥിലമാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എംഇഎസ് സംസ്ഥാന പ്രസിഡണ്ട് ഡോ.പി.എ ഫസല്‍ ഗഫൂര്‍ പറഞ്ഞു.മുന്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്,വി സി കബീര്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു സംസാരിച്ചു. എംഇഎസ് ജില്ലാ പ്രസിഡന്റ് എ ജബ്ബാര്‍ അലി, കല്ലടി കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ സി കെ സെയ്താലി , പ്രിന്‍സിപ്പാള്‍ ടികെ ജലീല്‍ എന്നിവര്‍ അവര്‍ സംബന്ധിച്ചു.