തിരുവനന്തപുരം: ക്ഷീരകര്‍ഷകര്‍ക്ക് പാല്‍ ഗുണനിലവാരത്തി ന്റെ അടിസ്ഥാനത്തില്‍ ഒരു നിശ്ചിത തുക അധികമായി നല്‍കാന്‍ തീരുമാനം.എല്ലാ മാസവും പത്തിനകം തുക കര്‍ഷകന് ലഭിക്കും. ജൂണ്‍ ഒന്നിന് മുന്‍പ് ഇത് നടപ്പാക്കും.സര്‍ക്കാരിന്റെ വിവിധ ഏജന്‍ സികളായ മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍, മേഖലാ ക്ഷീരോ ത്പാദക യൂണിയനുകള്‍, തദ്ദേശസ്വയംഭരണ വകുപ്പ്, ക്ഷീരവി കസന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവ വിവിധ പദ്ധതിക ള്‍ക്കായി നീക്കിവച്ചിട്ടുള്ള ഫണ്ട് ഏകോപിപ്പിച്ചാണ് തുക നല്‍കുക. പാല്‍വില വര്‍ദ്ധിപ്പിക്കണമെന്നത് ഉള്‍പ്പടെയുള്ള ക്ഷീരകര്‍ ഷകരു ടെ വിവിധ ആവശ്യങ്ങള്‍ പരിശോധിക്കാന്‍ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മില്‍മ ഫെ ഡറേഷന്റെയും, മേഖല ക്ഷീരോത്പ്പാദക യൂണിയന്റെയും ക്ഷീര വികസനവകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്തയോഗത്തിലാണ് തീരുമാനം.

കര്‍ഷകര്‍ക്ക് എല്ലാമാസവും അവരുടെ ബാങ്ക് അക്കൗണ്ടില്‍ അധി ക വിലയായി നിശ്ചിത തുക മുടക്കമില്ലാതെ ലഭിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തും. ക്ഷീരവികസനവകുപ്പിന്റെയും മില്‍മ മേഖലാ യൂണിയനുകളുടെയും ഒരു ഏകോപിത സംവിധാ നമാണ് ഇത് നടപ്പാക്കുക.മില്‍മയുടെ മാര്‍ക്കറ്റിംഗ് സംവിധാനം ശക്തിപ്പെടുത്തി കൂടുതല്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ ഇറക്കി എല്ലാ മേഖലകളിലും വ്യാപിപ്പിച്ച് അതിലൂടെ ലഭിക്കുന്ന ലാഭവി ഹിതവും കര്‍ഷകര്‍ക്ക് നല്‍കാന്‍ നടപടി സ്വീകരിക്കും. എല്ലാ ക്ഷീരകര്‍ഷകരെയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി നാലുശതമാനം പലിശയ്ക്ക് പ്രവര്‍ത്തന മൂലധനം ലഭ്യമാക്കുവാന്‍ ബാങ്ക് തല യോഗം വിളിക്കും. ഇതിനായി മേഖലാ ക്ഷീരോത്പാദക യൂണിയന്റെ നേതൃത്വത്തില്‍ സംഘത്തില്‍ പാല്‍ അളക്കുന്ന കര്‍ഷകരുടെ വിവരങ്ങളും പരമ്പരാഗത സംഘങ്ങളിലെ കര്‍ഷകരുടെ വിവരങ്ങളും ശേഖരിക്കും.കര്‍ഷകരുടെ ഉത്പാദന ചെലവ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ക്ഷീര വ്യവസായം വലിയ നഷ്ടത്തിലേക്ക് പോകാതിരിക്കുവാന്‍ അനുയോജ്യമായ പരിഹാരമാര്‍ഗങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.

കാലിത്തീറ്റച്ചെലവ് കുറയ്ക്കുന്നതിന്റെ ആവശ്യകത യോഗം വില യിരുത്തി. 2023 ഏപ്രില്‍ വരെ സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്ന കാലി ത്തീറ്റയുടെ വില വര്‍ദ്ധിപ്പിക്കാതിരിക്കുവാനുള്ള നടപടികള്‍ എടു ക്കാനും ക്ഷീരകര്‍ഷകര്‍കക്ക് ഇതുസംബന്ധിച്ച് ഉറപ്പ് നല്‍കുവാനും തീരുമാനിച്ചു.യോഗത്തില്‍ മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ എസ് മണി, തിരുവനന്തപുരം മേഖലാ അഡ്മിനിസ്ട്രേറ്റീവ് കണ്‍വീ നര്‍ ഭാസുരാംഗന്‍, എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത്, മൃഗസംരക്ഷണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്ര ട്ടറി ശിവശങ്കര്‍, ക്ഷീരവികസനവകുപ്പ് എം ഡി സുയോഗ് പാട്ടീല്‍, ക്ഷീരവികസന ഡയറക്ടര്‍ വി പി സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെ ടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!