കോട്ടോപ്പാടം: വീട്ടുകാരോട് പോലും കള്ളം പറഞ്ഞ് ഉനൈസ് തിരു വനന്തപുരത്തേക്ക് പോകുന്നതിന്റെ കള്ളി വെളിച്ചത്തായത് കഴി ഞ്ഞ ദിവസമാണ്.ആ യാത്രകളുടെ പിന്നിലെ ലക്ഷ്യമറിഞ്ഞപ്പോള്‍ ഉനൈസിനെ നാട് നന്‍മയെന്ന് വിളിച്ചു.പറയുമ്പോള്‍ മധുരവും കേ ള്‍ക്കുമ്പോള്‍ സങ്കടവും നിറയുന്നതാണ് ഉനൈസ് തീര്‍ത്ത മഹാസ് നേഹത്തിന്റെ ആ കഥ.
രണ്ട് വര്‍ഷം മുമ്പ്.അറുപതിനോടടുത്ത് പ്രായമുള്ള ഒരമ്മയെ ഉനൈ സ് കണ്ടത് അന്നാണ്.സ്വകാര്യ ആവശ്യത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് എത്തിയതായിരുന്നു.അപ്പോഴാണ് മെ ഡിക്കല്‍ കോളേജ് പരിസരത്തു വെച്ച് അവരെ കണ്ടത്.തളര്‍ന്ന് വീ ണ് കിടക്കുകയായിരുന്നു.ദൈന്യമായ ആ കാഴ്ച കണ്ട് മുന്നോട്ട് പോ കാനായില്ല.അവരെ പിടിച്ചെഴുന്നേല്‍പ്പിച്ചു.വെള്ളവും ഭക്ഷണവും നല്‍കി.വീടും മറ്റു കാര്യങ്ങളെ കുറിച്ചും തിരക്കിയപ്പോഴാണ് തെരു വിലേക്കിറങ്ങേണ്ടി വന്ന കഥ ആ അമ്മ വിവരിച്ചത്.മക്കള്‍ ഇറ ക്കി വിട്ടതായിരുന്നുവത്രേ.പോകാനൊരിടവുമില്ല.ആ അമ്മയുടെ ഉള്ളി ലിരമ്പുന്ന സങ്കടം കണ്ണുകളിലൂടെ തുളുമ്പി വരുന്നത് കണ്ട് വഴിയി ല്‍ ഉപേക്ഷിച്ച് പോകാന്‍ ഉനൈസിന്റെ മനസ്സ് സമ്മതിച്ചില്ല. തിരുവ നന്തപുരത്ത് കുടുംബമായി താമസിക്കുന്ന പരിചയക്കാരനായ ഇടു ക്കി സ്വദേശിയുടെ വീട്ടില്‍ താമസത്തിന് സൗകര്യമൊരുക്കി നാട്ടി ലേക്ക് മടങ്ങി.
ആ അമ്മയ്ക്ക് മരുന്നിനും ഭക്ഷണത്തിനുമുള്ള വക എത്തിച്ചു നല്‍ കാനും അമ്മയെ കാണാനുമായി മാസത്തില്‍ രണ്ടോ മൂന്നോ തവണ തിരുവനന്തപുരത്തേക്ക് ഉനൈസ് വണ്ടി കയറും. പെരിന്തല്‍മണ്ണയി ലെ സ്വകാര്യ ആശുപത്രിയിലെ ജോലിയായിരുന്നു വരുമാനം. ആറ് മാസങ്ങള്‍ക്ക് മുമ്പ് ജോലി ഉപേക്ഷിക്കേണ്ടി വന്നു.അപ്പോള്‍ ഉനൈ സിന്റെ ഉള്ളില്‍ നിറഞ്ഞത് ആ അമ്മയ്ക്കുള്ള ചിലവിനുള്ള തുക യെ കുറിച്ചുള്ള ആവലാതികളായിരുന്നു.പ്രതിസന്ധി കത്തി നിന്ന സാഹചര്യത്തെ അഭിമുഖീകരിച്ചപ്പോഴും ആലംബമറ്റ ആ അമ്മയെ കൈവിട്ടില്ല.സുഹൃത്തുക്കളോട് കടംവാങ്ങിയും മറ്റു മെല്ലായി ചെല വിനുള്ള തുക എത്തിച്ച് നല്‍കി.കുറച്ച് മാസം അവ രെ കാണാനും പോയില്ല.അതിന്റെ മനോവേദന ആ അമ്മയ്ക്കു മുണ്ടായിരുന്നു. ഇ തിനിടെ അമ്മയുടെ മകനെ കണ്ടെത്തി തിരികെ വീട്ടിലേക്ക് കൊ ണ്ട് പോകാന്‍ കഴിയുമോയെന്നും തിരക്കി. കുറ്റ ബോധത്തോടെ മക ന്‍ സമ്മതിച്ചു.കഴിഞ്ഞ വെള്ളിയാഴ്ച ഇടുക്കി സ്വദേശിയുടെ വീ ട്ടില്‍ നിന്നും അമ്മ മകനോടൊപ്പം വീട്ടിലേക്ക് മടങ്ങി.എല്ലാം രഹ സ്യമാ യി സൂക്ഷിക്കാനായിരുന്നു ഉനൈസ് ആഗ്രഹിച്ചത്. എന്നാ ല്‍ തിരു വനന്തപുരം സ്വദേശി സുരേഷ് ബാബു തിരുവനന്തപുരത്തുള്ള വാട് സ് ആപ്പ് ഗ്രൂപ്പിലിട്ട കുറിപ്പിലൂടെയാണ് ഉനൈസിന്റെ നന്‍മ നാടറി ഞ്ഞത്.
കോട്ടോപ്പാടം കൊമ്പം അക്കര സൈതലവി-ആമിന ദമ്പതികളുടെ മകനാണ് ഉനൈസ്. എസ്‌കെഎസ്എസ്എഫ് തച്ചനാട്ടുകര മേഖല കാമ്പസ് വിങ് സെ ക്രട്ടറി,എംഎസ്എഫ് മണ്ണാര്‍ക്കാട് മണ്ഡലം വൈ സ് പ്രസിഡന്റുമാ ണ്.കോവിഡ് കാലത്ത് വിഖായ,വൈറ്റ് ഗാര്‍ഡ് പ്ര വര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.മകന്റെ നല്ല പ്രവൃത്തിയില്‍ അഭിമാനിക്കുക യാണ് ഉമ്മയും ബാപ്പയും.ആ അമ്മയുടെ സുഖവിവ രങ്ങള്‍ അറിയാ ന്‍ ഉനൈസ് ഇനിയും തിരുവനന്തപുരത്തേക്ക് പോ കുന്നുണ്ട്. ഉമ്മ യോടും ബാപ്പയോടും പറഞ്ഞിട്ട്….