മണ്ണാര്‍ക്കാട്: കേരളത്തിലെ പൊതു സമൂഹം തിരസ്‌കരിച്ച അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും പുതുരൂപത്തില്‍ അവതരിപ്പിക്കാ നുള്ള സംഘടിത ശ്രമങ്ങള്‍ക്കെതിരെ സര്‍ക്കാരും ജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മണ്ണാര്‍ക്കാ ട് മേഖല സമ്മേളനം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് കെ.ബാലസു ബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു.കെ.ബാബുരാജന്‍ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കെ.പ്രദോഷ് സംഘടനാ രേഖ അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി എം.കൃഷ്ണദാസിനെ പ്രസിഡന്റായും ഇ. സ്വാമിനാഥനെ സെക്രട്ടറിയായും കെ.യദുവിനെ ട്രഷററായും തെര ഞ്ഞെടുത്തു.ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്.സുധീര്‍ തെര ഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.മേഖല സെക്രട്ടറി കെ.യദു സ്വാഗ തവും ബിനു മനോജ് നന്ദിയും പറഞ്ഞു.