മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മപരി പാടിയുടെ ഭാഗമായി അമ്മമാര്‍ക്കായി സൈബര്‍ സുരക്ഷാ ബോധ വല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു.ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം മെയ് 7ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ വഹിക്കും.ലിറ്റില്‍ കൈറ്റ്സ് ഐ.ടി ക്ലബുകള്‍ വഴിയാണ് മൂന്ന് ലക്ഷം രക്ഷിതാള്‍ക്കു പരിശീലിനം നല്‍കുന്നത്. ലിറ്റില്‍കൈറ്റ്സ് യൂണിറ്റുള്ള ഹൈസ്‌കൂളുകളില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 ര ക്ഷിതാക്കള്‍ക്കാണ് അവസരം.മുപ്പതുപേര്‍ വീതമുള്ള ബാച്ചുകളി ലായി 20 വരെ പരിശീലനം നല്‍കും.

അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഞ്ചു സെഷനുകള്‍ ഉള്‍പ്പെടെ മൂ ന്നു മണിക്കൂറാണ് പരിശീലനം. സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ്, ഇന്റര്‍ നെറ്റിന്റെ സുരക്ഷിത ഉപയോഗം എന്നിങ്ങനെ പുതിയ കാലത്തെ സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്നതാണ് ഒന്നാമത്തെ സെ ഷന്‍. മൊബൈല്‍ ഫോണില്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്ന ഒ.ടി.പി, പിന്‍ തുടങ്ങിയ പാസ്വേഡുകളുടെ സുരക്ഷ വിവരിക്കുന്ന രണ്ടാം സെഷനില്‍ ‘രക്ഷിതാവും കുട്ടിയും മൊബൈല്‍ ഫോണ്‍ ഉപയോ ഗവും’ എന്ന ഭാഗവും ചര്‍ച്ച ചെയ്യും. വ്യാജവാര്‍ത്തകളെ കണ്ടെത്താ നും തിരിച്ചറിയാനും പരിശോധിക്കാനും കഴിയുന്നതോടൊപ്പം വ്യാ ജവാര്‍ത്തകളെ തടയാന്‍കൂടി സഹായിക്കുന്ന ‘വാര്‍ത്തകളുടെ കാ ണാലോകം’ (ഫേക്ക് ന്യൂസ് തിരിച്ചറിയല്‍, ഫാക്ട് ചെക്കിംഗ്.) ആണ് മൂന്നാം സെഷന്‍. ഇന്റര്‍നെറ്റിലെ ചതിക്കുഴികള്‍ എന്ന നാലാം സെ ഷനില്‍ സൈബര്‍ ആക്രമണങ്ങളും ഓണ്‍ലൈന്‍ പണമിടപാടില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചര്‍ച്ച ചെയ്യും. ഇന്റര്‍നെറ്റ് അനന്ത സാ ധ്യതകളിലേക്കുള്ള ലോകം എന്ന അഞ്ചാം സെഷനോടെ ക്ലാസുകള്‍ അവസാനിക്കും.

പരിശീലനത്തിന് ഓരോ സ്‌കൂളിലേയും ലിറ്റില്‍ കൈറ്റ്സ് അംഗങ്ങ ളായ നാലു കുട്ടികളും കൈറ്റ് മാസ്റ്റര്‍മാരായ അധ്യാപകരും നേതൃ ത്വം നല്‍കും. പരിശീലന പരിപാടിക്കായി 4000 അധ്യാപകരും 8000 കുട്ടികളും ഉള്‍പ്പെടുന്ന പന്ത്രണ്ടായിരത്തിലധികം പരിശീലകര്‍ക്കു ള്ള പരിശീലനം പൂര്‍ത്തിയായതായി കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. പരിശീലനം ലഭിക്കുന്നതിന് അതത് ഹൈസ്‌ കൂളുകളിലെ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളുമായി ബന്ധപ്പെടണം. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ എല്ലാ മേഖലയിലും വ്യാപിക്കുന്ന സാഹചര്യത്തില്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കുമൊപ്പം രക്ഷിതാ ക്കള്‍ക്കും സൈബര്‍ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചും സുര ക്ഷിത ഉപയോഗത്തെക്കുറിച്ചും ബോധവല്‍ക്കരണം നടത്താനാണ് പരിശീലനം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!