തിരുവനന്തപുരം: റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ ഡീസല്‍ നല്‍കുന്ന വിലയ്ക്കുതന്നെ കെ.എസ്.ആര്‍.ടി.സിക്കും ഇന്ധനം നല്‍കണമെന്ന ഹൈക്കോടതി വിധി നേടിയതിലൂടെ കേരളം രാജ്യത്തിനുതന്നെ മാതൃകയായിരിക്കുകയാണെന്നു ഗതാഗത മന്ത്രി ആന്റണി രാജു. ഇന്ധനക്കമ്പനികളുടെ തെറ്റായ വിലനിര്‍ണയരീതിയും അനീതി യും തുറന്നുകാട്ടാന്‍ കേരളം മാത്രമാണു മുന്നിട്ടിറങ്ങിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.കഴിഞ്ഞ ഫെബ്രുവരി മുതലാണു ബള്‍ക്ക് പര്‍ച്ചേസിന് എണ്ണക്കമ്പനികള്‍ വന്‍തോതില്‍ വില വര്‍ധിപ്പിച്ചത്. ഡിസംബറില്‍ ബള്‍ക്ക് പര്‍ച്ചേസിന് 84.07 രൂപയായിരുന്ന ഡീസല്‍ വില ഫെബ്രുവരിയില്‍ 97.86ഉം മാര്‍ച്ചില്‍ 121.35 രൂപയുമാക്കി വര്‍ ധിപ്പിച്ചു. റീട്ടെയില്‍ വിലയേക്കാള്‍ 27.88 രൂപയുടെ വര്‍ധനവാണു വരുത്തിയത്. ഇതുമൂലം കെ.എസ്്.ആര്‍.ടി.സിക്കു പ്രതിദിനം 40 – 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുന്നു. പ്രതിമാസ നഷ്ടം 12 – 15 കോടി യോളമായി. സ്വകാര്യ ബസുകള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഇന്ധനം ലഭിക്കുമ്പോള്‍ പൊതുജനജങ്ങള്‍ക്കായി സര്‍ക്കാര്‍ നടത്തുന്ന ബസ് സര്‍വീസിനുള്ള ഇന്ധനത്തിന് അധികത്തുക നല്‍കണമെന്ന സാഹചര്യമായി. ഈ അനീതിക്കെതിരായാണു കേരളം ആദ്യം സുപ്രീം കോടതിയേയും പിന്നീടു കോടതി നിര്‍ദേശപ്രകാരം ഹൈക്കോടതിയേയും സമീപിച്ചത്.ഇടക്കാല വിധിയിലൂടെയാണെ ങ്കിലും കെ.എസ്.ആര്‍.ടി.സിയുടെ വാദം കോടതി അംഗീകരിച്ചതു കേരളത്തിനു മാത്രമല്ല, രാജ്യത്തെ എല്ലാ ബള്‍ക്ക് പര്‍ച്ചേഴേഴ്‌സിനും ആശ്വാകരമാണ്. ചരിത്രപരമായ ഈ വിധി നേടിയെടുക്കാന്‍ കഴിഞ്ഞതില്‍ കെ.എസ്.ആര്‍.ടി.സിക്ക് അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു.