അലനല്ലൂര്‍: കാര്‍ഷിക മേഖലയെ പുഷ്ടിപ്പെടുത്തുന്നതിന് ലോ കോത്തര ഹൈബ്രിഡ് വിത്തുകളിലൂടെ വിള സമൃദ്ധി ലക്ഷ്യമിട്ട് വള്ളുവനാട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ ഒരുക്കു ന്ന വിത്ത്,വൃക്ഷതൈ മേളയ്ക്ക് അലനല്ലൂരില്‍ തുടക്കമായി.
മഹികോ,ഹൈവെജ്,ഈസ്റ്റ് വെസ്റ്റ്,നംന്താരി,സുമാഷി തുടങ്ങിയ ലോകോത്തര കമ്പനികളുടെ ഗുണനിലവാരമുള്ള വിത്തുകളാണ് മേളയെ വേറിട്ടതാക്കുന്നത്. പയര്‍,പാവല്‍,മത്തന്‍ ,കുമ്പളം, ചുര ങ്ങ,ആനക്കൊമ്പന്‍ വെണ്ട,പടവലം,സ്‌നൈക്ക് പടവലം, വിവിധി യനം ചീരകള്‍,കുക്കുമ്പര്‍,സാമ്പാര്‍ കുക്കുമ്പര്‍,കൊത്തമര, അമര, സ്വീറ്റ് കോണ്‍ തുടങ്ങിയ വിവിധയിനങ്ങളും മേളയിലുണ്ട്.പച്ച കുറ്റിപയര്‍,പാവല്‍,ഇളവന്‍,വെള്ളരി തുടങ്ങിയ നാടന്‍ വിത്തിന ങ്ങളും ലഭ്യമാകും.
സ്വദേശിയും വിദേശിയമായതും നമ്മുടെ കാലാവസ്ഥയില്‍ ന ന്നായി വളരുന്നതും കായ്ക്കുന്നതുമായ അപൂര്‍വ്വയിനം ഫലവൃ ക്ഷതൈകളുമുണ്ട് മേളയില്‍.ബഡ് ചെയ്ത വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി ആള്‍ സീസണ്‍ പ്ലാവിന്‍ തൈകള്‍,ഡങ് സൂര്യ,തേന്‍ വരിക്ക, റമ്പൂ ട്ടാന്‍,വിവിധയിനം മാവിന്‍ തൈകള്‍, മാംഗോസ്റ്റിന്‍, പേര, നാരങ്ങ, ഊദ് എന്നിവയുടെ തൈകള്‍ മിതമായ നിരക്കിലാണ് മേളയില്‍ ആവശ്യക്കാര്‍ക്ക് നല്‍കുന്നത്.തൈകള്‍ നടുന്നതിനാവശ്യമായ പോട്ടിങ് മിക്‌സും ലഭ്യമാണ്.
ഫലവൃക്ഷതൈ മേള അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത കര്‍ഷകന്‍ എ.വി.ഹംസപ്പയ്ക്ക് തൈകള്‍ നല്‍കി ഉദ്ഘാടനം ചെയ്തു.വിത്ത് മേള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഹംസ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ചൂരക്കാട്ടില്‍ രാധാകൃഷ്ണന് വിത്ത് നല്‍കിയും ഉദ്ഘാടനം ചെയ്തു.
വി.എഫ്.പി.ഒ സംഘം ചെയര്‍മാന്‍ കാസിം ആലായന്‍ അധ്യക്ഷനാ യി. പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ അനിത വിത്തനോട്ടില്‍, പഞ്ചായത്ത് അംഗം എ. ആയിഷാബി, കോട്ടോപ്പാടം പഞ്ചായത്ത് അംഗം വിനീത, വി എഫ്.പി.ഒ. സെക്രട്ടറി കെരീം അല നല്ലൂര്‍, വൈസ് ചെയര്‍മാന്‍ ചൂരക്കാട്ടില്‍ അരവിന്ദന്‍, ഡയറക്ടര്‍മാ രായ ഷെരീഫ് പാലക്കണ്ണി, ബി. മുനവ്വര്‍ അഹമ്മദ്, ഫസ്‌ന ഉണ്ണിയാ ല്‍ , കൃഷ്ണദാസ്, ശശിപാല്‍ പാലക്കാഴി, സിദ്ധീഖ് കളത്തില്‍, സി.ഇ.ഒ കെ. ഷെമീബ, ഷാജി അക്കര, റഊഫ് പാലക്കണ്ണി, പി.ലത്തീഫ് എ ന്നിവര്‍ നേതൃത്വം നല്‍കി.
ഹൈബ്രീഡ്,നാടന്‍ പച്ചക്കറി വിത്തുകള്‍,മധുരമൂറുന്ന പഴം നല്‍കു ന്ന പ്ലാവ്,മാവ്,റമ്പൂട്ടാന്‍ പേര എന്നിവ വാങ്ങാന്‍ വന്‍തിരക്കാണ് ആ ദ്യദിനം അനുഭവപ്പെട്ടത്.മേളയിലേക്കെത്തിയ കര്‍ഷകരില്‍ നിന്നു ള്‍പ്പടെ മികച്ച പ്രതികരണമാണ് ലഭിച്ചത്.കൃഷി,ഫലവൃക്ഷ പരിപാ ലനവുമായി ബന്ധപ്പെട്ട തുടര്‍ പ്രവര്‍ത്തനവും സംഘം നിര്‍വഹിച്ച് നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.മേള നാളെ സമാപിക്കും.