കോട്ടോപ്പാടം: പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാ ഗമായി കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്ര വും സംയുക്തമായി ആരോഗ്യ ജാഗ്രത കര്‍മ്മ പദ്ധതി തയ്യാറാക്കി. വിവിധ വകുപ്പുകളുടെ യോഗവും ചേര്‍ന്നു.ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ റജീന കോഴിശ്ശേരി അധ്യക്ഷയായി. ആശാ പ്രവര്‍ത്തക ദേവകിയെ ആദരിച്ചു.ഏപ്രില്‍,മെയ് മാസങ്ങ ളില്‍ വാര്‍ഡുകളില്‍ നടത്തേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോംസ് വര്‍ഗീസ് വിശദീക രിച്ചു.ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പാറയില്‍ മുഹമ്മ ദാലി,വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ റഫീന മുത്തനി ല്‍,മെമ്പര്‍ എന്‍ അബൂബക്കര്‍,ജെ.എച്ച്.ഐ പി.വിനോദ്, ജെപിഎ ച്ച്എന്‍ മിനി ചാക്കോ എന്നിവര്‍ സംസാരിച്ചു.