മണ്ണാര്‍ക്കാട്: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക ജനാധിപത്യ പ്രതിഷേധ സമരങ്ങളെ അടിച്ചമര്‍ത്തുന്ന പോലീസ് നടപടി അവ സാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്‌കെ എസ്എസ്എ ഫ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് പ്രധിഷേധ റാലിയും ഐക്യദാര്‍ഢ്യ സംഗമവും സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് കോടതിപ്പടിയില്‍ നിന്നും ആരംഭിച്ച റാലി നെല്ലിപ്പുഴ ബിഎസ്എന്‍എല്‍ ഓഫീസ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന സംഗമം എസ്‌കെഎസ്എസ്എഫ് സംസ്ഥാന ട്രഷറര്‍ ഹബീബ് ഫൈസി കോട്ടോപ്പാടം ഉദ്ഘാടനം ചെയ്തു.മതത്തിന്റെയും ജാതി യുടേയും വര്‍ണ്ണത്തിന്റേയും പേരില്‍ ഒരു വിവേചനവും പാടില്ലന്ന് പ്രഖ്യാപിക്കുന്ന ഭരണഘടനയുടെ വ്യക്തമായ ലംഘനമാണ് ബില്ലിലൂടെ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.നീതി നിഷേധിക്ക പ്പെടുന്ന മത ന്യൂനപക്ഷത്തിനും സ്ത്രീസമൂഹത്തിനു സംരക്ഷണം ഒരുക്കാനും ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ വ്യവസ്ഥിതി മെച്ചപ്പെടു ത്താനും കേന്ദ്ര ഗവണ്‍മെന്റ് മുന്നോട്ടുവരണമെന്നും യോഗം ആവ- ശ്യപ്പെട്ടു.എസ്‌കെഎസ്എസ്എഫ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഷമീര്‍ ഫൈസി കോട്ടോപ്പാടം മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ റസാഖ് മാസ്റ്റര്‍, സിദ്ദീഖ് മുസ്ലിയാര്‍ ,നാസര്‍ ഫൈസി, മുഹമ്മദ് കുട്ടി ഫൈസി, ഷറഫുദ്ദീന്‍ അന്‍വരി സൈതലവികോയതങ്ങള്‍, റഫീഖ് ഫൈസി ഉബൈദ് മാസ്റ്റര്‍ ആക്കാടന്‍ എന്നിവര്‍ സംസാരിച്ചു.ജില്ലാ പ്രസിഡണ്ട് അന്‍വര്‍ സ്വാദിഖ് ഫൈസി സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി അസ്‌കര്‍ അലി മാസ്റ്റര്‍ കരിമ്പ നന്ദിയും പറഞ്ഞു. ജാമിഅ മില്ലിയ ഗവേഷണ വിദ്യാര്‍ഥി ഉബൈദുള്ള കോണിക്കഴി, ബിലാല്‍ മുഹമ്മദ് ജില്ലാ ജനറല്‍ സെക്രട്ടറി എ.എം അസ്‌കര്‍ അലി കരിമ്പ, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദാലി ഫൈസി കോട്ടോപ്പാടം, റഹീം ഫൈസി, സുബൈര്‍ മൗലവി എന്നിവര്‍ എന്നിവര്‍ പ്രസംഗിച്ചു സയ്യിദ് ഹുസൈന്‍ തങ്ങള്‍,ടി.ടി ഉസ്മാന്‍ ഫൈസി, നിസാമുദ്ദീന്‍ ഫൈസി, മുഹസിന്‍ കമാലി , കബീര്‍ അന്‍വരി നാട്ടുകല്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.