മണ്ണാര്‍ക്കാട്: വിവാഹത്തിന്റെ പേരില്‍ സ്ത്രീധനം ചോദിക്കുക യോ വാങ്ങുകയോ ചെയ്യുന്നതിനെതിരെ പരാതി നല്‍കാന്‍ സര്‍ ക്കാര്‍ പുതിയ വെബ് പോര്‍ട്ടല്‍ അവതരിപ്പിച്ചു. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് വനിത ശിശുവി കസന വകുപ്പ് തയാറാക്കിയ പോര്‍ട്ടല്‍ പൂര്‍ണ പ്രവര്‍ത്തനസജ്ജ മായതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.കേരളത്തിലെ സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും തടയുന്നതിനുമുള്ള ഒരു നൂതന സംരംഭമാണ് ഈ പോര്‍ട്ടല്‍. അന്താരാഷ്ട്ര വനിത ദിനത്തോ ടനുബന്ധിച്ച് മുഖ്യമന്ത്രിയാണ് പോര്‍ട്ടല്‍ നാടിന് സമര്‍പ്പിച്ചത്. ഓ ണ്‍ലൈനായി തന്നെ പരാതി നല്‍കാനും ഓണ്‍ലൈനായി തന്നെ നടപടിയെടുക്കാനും സാധിക്കുന്നു. ഇതില്‍ നല്‍കുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. അപേക്ഷ ലഭിച്ച് മൂന്ന് പ്രവര്‍ത്തി ദിവ സത്തിനകം ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍ പ്രതിനിധി പരാ തിക്കാരുമായി ബന്ധപ്പെടുന്നതാണ്. സംസ്ഥാനത്ത് നിന്നും സ്ത്രീ ധനം തുടച്ചുമാറ്റുന്നതിന് ഈ സൗകര്യം പ്രയോജനപ്പെടുത്തണമെ ന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

സ്ത്രീധനത്തിനെതിരെയുള്ള പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് http://wcd.kerala.gov.in/dowry ഉപയോഗിക്കാവുന്നതാണ്. ഈ പോര്‍ട്ടല്‍ വഴി വ്യക്തികള്‍ക്കോ, പൊതുജനങ്ങള്‍ക്കോ, സംഘടനകള്‍ക്കോ സ്ത്രീധനം വാങ്ങുന്നതിനും നല്‍കുന്നതിനും എതിരെ പരാതി സമ ര്‍പ്പിക്കാവുന്നതാണ്. ജില്ലാ സ്ത്രീധന നിരോധന ഓഫീസര്‍ക്ക് ലഭി ക്കുന്ന പരാതിയിന്‍മേല്‍ തുടര്‍നടപടിക്കായി ബന്ധപ്പെട്ട ഉദ്യോഗ സ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കാനും മുഖ്യ സ്ത്രീധന നിരോധന ഓഫീ സര്‍ക്ക് പരാതി തീര്‍പ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്താനും ഈ പോര്‍ട്ടല്‍ വഴി സാധിക്കും.

വിവാഹത്തെ അവഹേളിക്കുകയും സ്ത്രീകളുടെ സാമൂഹിക പദ വി ഇടിച്ചുതാഴ്ത്തുകയും ചെയ്യുന്ന സ്ത്രീധനം എന്ന അനാചാരത്തെ യും അത് വഴി സ്ത്രീകള്‍ പീഡനം നേരിടുന്ന അവസ്ഥയും ഇല്ലാതാ ക്കുക എന്നലക്ഷ്യത്തെ മുന്‍നിര്‍ത്തികൊണ്ടാണ് സ്ത്രീധനത്തെ ചൊല്ലിയുള്ള പരാതികള്‍ അറിയിക്കാനൊരിടം അവതരിപ്പിച്ചിരി ക്കുന്നത്.

സ്ത്രീധന ദുരിതബാധിതരായ സ്ത്രീകള്‍, മാതാപിതാക്കള്‍, ബന്ധു ക്കള്‍, അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ലിങ്ക് ക്ലിക്ക് ചെയ്ത് ആവശ്യമായ അടിസ്ഥാന വിശദാംശങ്ങള്‍ പൂരിപ്പിച്ച് ഫയല്‍ ചെ യ്യാം. ലഭിക്കുന്ന രജിസ്ട്രേഷനുകള്‍ ജില്ലാ സ്ത്രീധന നിരോധന ഉദ്യോഗസ്ഥര്‍ക്ക് (ഡിഡിപിഒ) കൈമാറും. നിങ്ങള്‍ തിരഞ്ഞെടുത്ത അധികാരപരിധി അനുസരിച്ച്, അവര്‍ അന്വേഷണം നടത്തി നോട്ടീസ് പുറപ്പെടുവിക്കും, ആവശ്യമെങ്കില്‍ പോലീസ് സഹായവും നിയമസഹായവും നല്‍കും. അപേക്ഷ ലഭിച്ച് മൂന്ന് പ്രവര്‍ത്തി ദിവ സത്തിനകം ഡിഡിപിഒ (സ്ത്രീധന നിരോധന ഓഫീസര്‍) പ്രതിനി ധി പരാതിക്കാരുമായി ബന്ധപ്പെടുന്നതാണ്.പോലീസിന്റെയും, നിയമവിദഗ്ധരുടെയും ,ഉപദേശം, സൈക്കോളജിക്കല്‍ കണ്‍സല്‍ട്ടേ ഷന്‍ എന്നീ സഹായങ്ങള്‍ പരാതിക്കാരിക്ക് ആവശ്യമാണെങ്കില്‍ വകുപ്പ് വഴി നടപ്പിലാക്കുന്ന കാതോര്‍ത്ത് പദ്ധതി മുഖേനെ സഹക രിച്ച് അവ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണ്.

പോര്‍ട്ടലിലൂടെയുളള സേവനം തികച്ചു സൗജന്യമാണ്. സര്‍ക്കാരി ന്റെ സ്ത്രീ സംരക്ഷണ പരിപാടികളുടെ ഭാഗമായി അവതരിപ്പി ച്ചിരിക്കുന്ന പോര്‍ട്ടല്‍ സ്ത്രീധനമെന്ന സാമൂഹ്യവിപത്തിനെ തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം നല്‍കുന്നു.

ഓണ്‍ലൈനായി എങ്ങനെ പരാതിപ്പെടണം?

  • ആദ്യമായി http://wcd.kerala.gov.in/dowry എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
  • വിശദ വിവരങ്ങള്‍ വായിച്ച ശേഷം പരാതി സമര്‍പ്പിക്കുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ നല്‍കി ലഭിക്കുന്ന ഒടിപി സബ്മിറ്റ് ചെയ്യുക
  • അടിസ്ഥാനപരമായവ വിശദാംശങ്ങള്‍ ടെപ്പ് ചെയ്യണം.
  • വിവരം നല്‍കുന്നയാള്‍ സ്വയം, രക്ഷകര്‍ത്താക്കള്‍, ബന്ധുക്കള്‍, സംഘടന എന്നീ ഏത് വിധേനയാണെന്ന് ക്ലിക്ക് ചെയ്യണം
  • വിവരം നല്‍കുന്നയാളിന്റെ പേര്, ഇ മെയില്‍ ഐഡി എന്നിവ നല്‍കണം
  • ദുരിതം അനുഭവിക്കുന്ന സ്ത്രീയുടെ വിശദാംശങ്ങള്‍, സംഭവം നടന്ന സ്ഥലം മേല്‍വിലാസം, പരാതിയുടെ സ്വഭാവം, സ്ത്രീധനമായി ആവശ്യപ്പെട്ടത് എന്താണ്, ബന്ധപ്പെടേണ്ട നമ്പര്‍, ഇ മെയില്‍ വിലാസം എന്നിവ നല്‍കണം.
  • ഈ പരാതി മുമ്പ് വേറെവിടെയെങ്കിലും നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണം
  • രേഖകള്‍ അപ് ലോഡ് ചെയ്ത ശേഷം സെക്യൂരിറ്റി കോഡ് നല്‍കിയ ശേഷം സബ്മിറ്റ് ക്ലിക്ക് ചെയ്യാം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!