യൂണിറ്റിന് പിന്തുണയുമായി കെട്ടിട ഉടമകളുടെ സംഘടന രംഗത്ത്
അലനല്ലൂര്‍: പഞ്ചായത്തിലെ എടത്തനാട്ടുകര തടിയംപറമ്പില്‍ ലുലു എം സാന്‍ഡ് എന്ന പേരില്‍ ആരംഭിക്കുന്ന മിനി എം സാന്‍ഡ് ക്രഷര്‍ യൂണിറ്റിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാ ണെന്ന് ഉടമ സലാം പുളിക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്നും ലഭിച്ച അനുമതിയും ഹൈക്കോടതിയില്‍ നിന്നുള്ള അനുകൂല വിധിയുടെ അടിസ്ഥാന ത്തില്‍ തുടങ്ങുന്ന സ്ഥാപനത്തിനെതിരെയുണ്ടാകുന്ന പ്രതിഷേധ ങ്ങളും മറ്റും നിയമവിരുദ്ധമാണെന്നും ഇതിന് പിന്നില്‍ ചില താല്‍പ്പ ര്യക്കാരാണെന്നും സലാം ആരോപിച്ചു..കള്ളക്കേസില്‍ കുടുക്കുക യാണെന്നും അപരാധങ്ങള്‍ പറഞ്ഞ് പരത്തുകയാണെന്നും യൂണിറ്റ് ഉടമ ചൂണ്ടിക്കാട്ടി.
തടിയംപറമ്പില്‍ സ്വന്തമായുള്ള എട്ടരയേക്കര്‍ സ്ഥലത്തെ ഉപയോഗ ശൂന്യമായ ക്വാറിയിലാണ് പാറ ഖനനമോ മറ്റോ നടത്താതെ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ പോകുന്നത്.അസംസ്‌കൃത വസ്തുക്കള്‍ പുറത്ത് നിന്നും എത്തിച്ച് ശാസ്ത്രിയമായ രീതിയില്‍ എം സാന്‍ഡ്,ഹോളോ ബ്രിക്സ് എന്നിവ ശാസ്ത്രീയമായ രീതിയില്‍ നിര്‍മിക്കുകയാണ് ചെ യ്യുക.സ്ഥാപനത്തിന്റെ പ്രവര്‍ത്തനം മൂലം പരിസരവാസികള്‍ക്കോ നാട്ടുകാര്‍ക്കോ യാതൊരു വിധത്തിലുള്ള പ്രയാസങ്ങളും ബുദ്ധിമു ട്ടുകളും ഉണ്ടാകില്ലെന്നും അത്തരത്തില്‍ പ്രയാസങ്ങള്‍ ഉണ്ടായാല്‍ പരിഹരിക്കാനും ജനങ്ങളെ ബുദ്ധിമുട്ടിലാക്കി സംരഭം മുന്നോട്ട് കൊണ്ട് പോകില്ലെന്നും സലാം വ്യക്തമാക്കി.
നിര്‍ദിഷ്ട എം സാന്‍ഡ് നിര്‍മാണ യൂണിറ്റിന്റെ 150 മീറ്റര്‍ ചുറ്റളവില്‍ വീടുകള്‍ ഒന്നും തന്നെ ഇല്ലെന്നും യഥാര്‍ത്ഥ വസ്തുതകളെ ചിലര്‍ സ്വാര്‍ത്ഥ താല്‍പ്പര്യപ്രകാരം തെറ്റിദ്ധാരണ പരത്തുകയാണ്. വഴി യുടെ വീതി,വീടുകളിലേക്കുള്ള ദൂരം എന്നിവയെ സംബന്ധിച്ച് പുന:സര്‍വേ നടത്തുകയാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്ന തായും സലാം പറഞ്ഞു.അതേ സമയം മിനി എം സാന്‍ഡ് ക്രഷര്‍ യൂണിറ്റിന് പിന്തുണയുമായി കേരള ബില്‍ഡിംഗ് ഓണേഴ്സ് വെല്‍ഫെ യര്‍ അസോസിയേഷന്‍ അലനല്ലൂര്‍ യൂണിറ്റ് രംഗത്തെത്തിയിട്ടുണ്ട്. പ്രവാസികള്‍ക്ക് നാട്ടില്‍ വ്യവസായ സംരഭങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാ ര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമ്പോള്‍ ചില സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി അതിന് തുരങ്കം വെക്കുന്ന നടപടി ശരി യല്ലെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.കെബിഒഡബ്ല്യു സംസ്ഥാന ട്രഷറും അലനല്ലൂര്‍ യൂണിറ്റ് പ്രസിഡന്റുമായ ഹസന്‍ഹാജി, സെക്ര ട്ടറി അബ്ദുള്‍ അസീസ്,അരവിന്ദാക്ഷന്‍ ചൂരക്കാട്ടില്‍, തേവര്‍കള ത്തില്‍ കുഞ്ഞലവി,പത്തായത്തില്‍ രാധാകൃഷ്ണന്‍,അനീസ് ആലാ യന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.+