മണ്ണാര്‍ക്കാട് : മഹാത്മാഗാന്ധി ബഹുസ്വരതയെ മാനിച്ച മഹാത്മാ വായിരുന്നുവെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡണ്ട് ഡോ.പി എ ഫസല്‍ ഗഫൂര്‍ പറഞ്ഞു. മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജി ല്‍ ഇംഗ്ലീഷ് ,ഹിന്ദി ,മലയാളം, അറബി ഭാഷാ വിഭാഗങ്ങള്‍ സംയു ക്തമായി സംഘടിപ്പിച്ച ‘മഹാത്മാഗാന്ധി : അതിരുകള്‍ മറികട ക്കുന്നു ‘ എന്ന സെമിനാറില്‍ ‘ഗാന്ധിയും സ്വാതന്ത്ര്യസമരത്തിലെ വ്യത്യസ്ത ചിന്താധാരകളും ‘ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അംബേദ്കര്‍, പെരിയാര്‍, സുഭാഷ് ചന്ദ്രബോസ്, ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ വല്ലഭായി പട്ടേല്‍ തുടങ്ങിയവരുടെ പല ആശയങ്ങളും ഗാന്ധിയുടെ ചിന്തകളോട് വിയോജിച്ചവയായിരുന്നെങ്കിലും ഗാന്ധി ബഹുസ്വരതയെ അംഗീകരിക്കുകയും മാനിക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെമിനാറില്‍ എത്യോപ്യയിലെ അര്‍ബ മിഞ്ച് സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ.ഗോപാല്‍ ശര്‍മ ‘മോഹന്‍ദാസ് കരംചന്ദില്‍ നിന്നും മഹാത്മാവിലേക്ക്’, ഡോ.എം. അബ്ദുല്‍ ജലീല്‍ ‘ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ അറബി സാഹിത്യത്തില്‍’ എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ അവതരിപ്പിച്ചു. എം.ഇ.എസ് പാലക്കാട് ജില്ലാ പ്രസിഡണ്ട് എ.ജബ്ബാറലി, കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി. കെ.സൈതാലി ,ട്രഷറര്‍ സി.പി. ഷിഹാബുദ്ദീന്‍, പ്രിന്‍സിപ്പാള്‍ പ്രൊഫ.ടി.കെ.ജലീല്‍ ,ഐ ക്യു. എ.സി. കോ-ഓര്‍ഡിനേറ്റര്‍ ഡോ.വി.എ. ഹസീന, ഡോ. എം രഞ്ജിത്ത്, പ്രൊഫ. എ.റംലത്ത്, പ്രൊഫ. ഷാജിദ് വളാഞ്ചേരി, പ്രൊഫ.ഫാത്തിമത്ത് ഫൗസിയ, പ്രൊഫ.സി.പി.സൈനുദ്ദീന്‍, പ്രൊഫ.അയ്യൂബ് പുത്തനങ്ങാടി , ഡോ. ഫൈസല്‍ ബാബു, ഡോ. ടി കെ ജാബിര്‍ തുടങ്ങിയവര്‍ സംസാരിച്ചു.