കോട്ടോപ്പാടം:പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലിം ലീഗ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേ ധ പ്രകടനം നടത്തി.മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ അഡ്വ. ടി.എ.സിദ്ദീഖ്,കല്ലടി അബൂബക്കര്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പാറ ശ്ശേരി ഹസ്സന്‍, ജനറല്‍ സെക്രട്ടറി കെ.പി.ഉമ്മര്‍,യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ കോല്‍കളത്തില്‍,മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍,മണ്ഡലം മുസ് ലിം ലീഗ് ഭാരവാഹികളായ എം.കെ.മുഹമ്മദാലി, റഷീദ് മുത്തനില്‍, ഹമീദ് കൊമ്പത്ത്, പി.മുഹമ്മദ് മാസ്റ്റര്‍, കെ.ടി.അബ്ദുളള, സൈനുദ്ദീന്‍ താളിയില്‍,എന്‍. മുഹമ്മദലി,പടുവില്‍ മാനു, എ.കെ.കുഞ്ഞയമു, വി.പി.ഷൗക്കത്ത്, മനാഫ് കോട്ടോപ്പാടം,റാഷിഖ് കൊങ്ങത്ത്,വി.കെ.അലി കൊടക്കാട്, അജ്മല്‍ നിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.ഇസ്മയില്‍ പാറപ്പുറത്ത്, കെ. ബാവ,കെ.പി.മജീദ്,എരുവത്ത് മുഹമ്മദ്, എ.കെ.അബ്ദുല്‍ സലാം,യൂസഫ് പാറക്കല്‍,കെ.അബു മാസ്റ്റര്‍,കിളയില്‍ ഹംസ മാസ്റ്റര്‍, അക്കര മുഹമ്മദ്, ജലീല്‍ പൊന്‍പാറ, സമദ് മേലേതില്‍, വി.പി.ഇബ്രാഹിം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.പൗരത്വ ഭേദഗതി ബില്ലിലൂടെ രാജ്യത്തെ വിഭജിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന് ലീഗ് കുറ്റപ്പെടുത്തി.