തച്ചമ്പാറ : വളരെ ചെറിയ കുട്ടികള്‍ വരെ പല നിലയ്ക്കുമുള്ള ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയമാകുന്ന വേദനാജന കമായ അവസ്ഥ വര്‍ധിച്ചു വരുന്ന വര്‍ത്തമാനകാല സാഹചര്യ ത്തില്‍ കുട്ടികളുടെ അവകാശ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാന്‍ ഭരണകൂടത്തിന്റെ ബോധപൂര്‍വമായ ഇടപെടല്‍ ആവശ്യമാണെന്ന് വിസ്ഡം സ്റ്റുഡന്‍സ് തച്ചമ്പാറ മണ്ഡലം ബാലവേദി സംഘടിപ്പിച്ച കളിച്ചങ്ങാടം ബാല സമ്മേളനം അഭിപ്രായപ്പെട്ടു. ധാര്‍മിക ബോധത്തിന്റെ അഭാവവും കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ ലഭിക്കാതെ പോകുന്ന സാഹചര്യവും കുറ്റവാളികളെ വളര്‍ത്തുന്ന തില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ടെന്നും സമ്മേളനം ചൂണ്ടി ക്കാട്ടി.സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ തച്ചമ്പാറ മണ്ഡലം സെക്രട്ടറി അര്‍ഷദ് സ്വലാഹി ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ തച്ചമ്പാറ മണ്ഡലം സെക്രട്ടറി ആദില്‍ വാഴമ്പുറം അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്ലാ മിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ല പ്രസിഡന്റ് എന്‍.അനസ് മുബാറക്ക് മുഖ്യാതിഥിയായി.വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗ നൈസേഷന്‍ തച്ചമ്പാറ മണ്ഡലം പ്രസിഡന്റ് അദീബ് കല്ലടിക്കോട്, ഹസീബ്, അബ്ദുല്‍ ഇലാഹ്, അഫ്രീദ് ചൂരിയോട്, സുനീര്‍ സലാം, ഇര്‍ഷാദ് അസ്ലം വാഴമ്പുറം, റഫാഹ് കല്ലടിക്കോട് തുടങ്ങിയവര്‍ സംസാരിച്ചു.