മണ്ണാര്‍ക്കാട്:ഭീമനാട് സെന്ററില്‍ പഞ്ചായത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കുന്നതിനുള്ള ടെണ്ടര്‍ നിരാകരിച്ചതില്‍ യുഡി എഫിനൊപ്പം എല്‍ഡിഎഫിലെ നാലംഗങ്ങള്‍ നിന്നതോടെ പഞ്ചാ യത്ത് ഭരണസമിതിക്ക് ഭൂരിപക്ഷം ഇല്ലാതായെന്നും രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് യുഡിഎഫ് നേതാക്കള്‍ വാര്‍ ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.സ്വന്തം വാര്‍ഡുകളില്‍ എംഎല്‍എ ഫണ്ട് ഉപയോഗിക്കുകയും പൊതു സ്ഥലത്ത് പൊതു കേന്ദ്രം വരുന്നത് തടയുന്നത് കപട രാഷ്ട്രീയമാണ്.ബസ് കാത്തിരി പ്പ് കേന്ദ്രം നിര്‍മ്മിക്കുന്നതിനുള്ള പഞ്ചായത്തിന്റെ നീക്കങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് എല്‍ഡിഎഫ് അംഗങ്ങള്‍ തന്നെ അംഗീകരി ക്കാതിരുന്ന സംഭവമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. കോട്ടോപ്പാടം പഞ്ചായത്ത് നല്‍കിയ അപേക്ഷയുടെ പരിഗണിച്ചാണ് ഭീമനാട് സെന്ററില്‍ ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കാന്‍ ആസ്തി വികസന ഫണ്ടില്‍ നിന്നും എംഎല്‍ തുക അനുവദിച്ചത്. പൊതുമേഖല സ്ഥാപനമായ സില്‍ക്ക് മുഖേന തിരുവിഴാംകുന്ന് ജംഗ്ഷന്‍ ഭീമനാട് എന്നീ സ്ഥലങ്ങളില്‍ ഹൈടെക്ക് ബസ് കാത്തി രിപ്പ് കേന്ദ്രം സ്ഥാപിക്കാന്‍ ഫണ്ട് അനുവദിക്കണമെന്നും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ വാറന്റി കാലാവധിക്ക് ശേഷമുള്ള അറ്റകുറ്റപണികള്‍ പഞ്ചായത്ത് വഹിച്ച് കൊള്ളാമെന്ന 2018 നവംബര്‍ 24ന് നടന്ന സാധാരണ യോഗത്തിലെ തീരുമാനമനുസ രിച്ചാണ് പഞ്ചായത്ത് എംഎല്‍എക്ക് അപേക്ഷ നല്‍കിയതെന്നും നേതാക്കള്‍ പറഞ്ഞു.ഭീമനാട് ജംഗ്ഷനില്‍ ഇപ്പോള്‍ നിര്‍മ്മാണം നടക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം ഉള്‍ക്കൊള്ളുന്ന സ്ഥലം കോട്ടോപ്പാടം പഞ്ചായത്തിന്റെ ഉമസ്ഥതയിലുള്ളതല്ലെന്ന് ആസ്തി രജിസ്റ്റര്‍ പരിശോധിച്ചതില്‍ ബോധ്യപ്പെട്ട വിവരം പഞ്ചായത്ത് സെക്രട്ടറി നാട്ടുകല്‍ പോലീസ് നല്‍കിയ അപേക്ഷയ്ക്ക് മറുപടി നല്‍കിയിട്ടുള്ളതായും നേതാക്കള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളന ത്തില്‍ യുഡിഎഫ് നേതാക്കളായ കല്ലടി അബൂബക്കര്‍,ഗഫൂര്‍ കോല്‍ക്കളത്തില്‍,ഒ ഫിറോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!