കോട്ടോപ്പാടം:ഭീമനാട് സെന്ററില്‍ പഴയ ബസ് കാത്തിരിപ്പ് കേന്ദ്രമുണ്ടായിരുന്നയിടത്ത് പുതിയത് നിര്‍മ്മിക്കാനുള്ള കോട്ടോ പ്പാടം പഞ്ചായത്തിന്റെ നീക്കങ്ങള്‍ സ്്‌റ്റോപ്പാകുന്നു.ബസ് കാത്തി രിപ്പ് കേന്ദ്രം നിര്‍മ്മിക്കുന്നതിനുള്ള ടെണ്ടര്‍ ഭരണസമിതിയിലുള്ള മൂന്ന് അംഗങ്ങള്‍ തന്നെ അംഗീകരിക്കാതെ വന്നതാണ് ഭരണ സമിതിയുടെ നിര്‍മ്മാണ നീക്കങ്ങള്‍ക്ക് തിരിച്ചടിയായത്.തിങ്കളാഴ്ച രാവിലെയാണ് വിവിധ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്ന തിനായി ഭരണസമിതി യോഗം ചേര്‍ന്നത്. 88 പദ്ധതികള്‍ ചര്‍ച്ച യ്ക്കടുത്തതില്‍ 87 പദ്ധതികള്‍ അംഗീകരിച്ചെങ്കിലും ബസ് കാത്തി രിപ്പ് കേന്ദ്രം നിര്‍മ്മിക്കുന്നതിനുള്ള ടെണ്ടര്‍ യുഡിഎഫ് അംഗങ്ങ ള്‍ക്കൊപ്പം മൂന്ന് സിപിഎം സ്വതന്ത്രരും സിപിഎം ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ചെത്തിയ ഒരംഗവും നിരാകരിക്കുകയായിരുന്നു. കോട്ടോപ്പാടം പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ചാണ് ഭീമനാട് സെന്ററില്‍ കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കാനിരുന്നത്. ഇതിനായി മൂന്ന് ലക്ഷം രൂപ തനത് ഫണ്ടില്‍ നിന്നും അനുവദിച്ചി രുന്നു. ജീര്‍ണ്ണാവസ്ഥയിലായിരുന്ന പഴയ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കി മീറ്ററുകള്‍ മാറി ഇതേ ദിശയില്‍ തന്നെ എംഎല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള തുക വിനിയോഗിച്ച് ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മാണം കഴിഞ്ഞ ആഴ്്്ച ആരംഭിച്ചിരുന്നു.പഴയ കാത്തിരിപ്പ് കേന്ദ്രമുണ്ടായിരുന്ന യിടത്ത് പുതിയ കേന്ദ്രം നിര്‍മ്മിക്കാന്‍ പോകുന്നതായി കാണിച്ച് പഞ്ചായത്തും രംഗത്ത് വന്നതോടെ കാത്തിരിപ്പ് കേന്ദ്രം തര്‍ക്കവഴി യിലായി.തുടര്‍ന്ന് പോലീസിടപെട്ട് എംഎല്‍എയുടെ ഫണ്ട് വിനിയോഗിച്ചുള്ള ബസ് കാത്തിരിപ്പ് കേന്ദ്ര നിര്‍മ്മാണം നിര്‍ത്തി വെക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.