മണ്ണാര്‍ക്കാട്:അട്ടപ്പാടി താലൂക്ക് ട്രൈബല്‍ താലൂക്ക് രൂപീകരിക്ക ണമെന്നാവശ്യപ്പെട്ട് കേരള റെവന്യു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോ സിയേഷന്‍ രംഗത്ത്.ഇത് സംബന്ധിച്ച് റെവന്യു മന്ത്രിക്കും നിയമ കാര്യ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കി. ഏക ദേശം അരലക്ഷത്തോളം ആദിവാസി വിഭാഗം തിങ്ങിപ്പാര്‍ക്കുന്ന അഗളി,പുതൂര്‍,ഷോളയൂര്‍,കോട്ടത്തറ,പാടവയല്‍,കള്ളമല വില്ലേ ജുകള്‍ ഉള്‍പ്പെടുത്തി ട്രൈബല്‍ താലൂക്ക് രൂപീകരിക്കണമെന്നാണ് സംഘടയുടെ ആവശ്യം. ആദിവാസി ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനും കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഈ വിഭാഗക്കാരിലേക്കെത്തിക്കുന്നതിനും സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിനും ഇത്തരത്തിലുള്ള ട്രൈബല്‍ താലൂക്ക് സംവിധാനം ഗുണകരമാകും.ഇത് ഭാവിയിലേക്ക് രാജ്യത്തിന് മാതൃകയായി പ്രവര്‍ത്തിക്കുന്ന കേന്ദ്രമായി മാറുമെ ന്നും സംഘട നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ബന്ധ പ്പെട്ട മന്ത്രിമാര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടുള്ളതായും ട്രൈ ബല്‍ താലൂക്ക് രൂപീകരണം യാഥാര്‍ത്ഥ്യമാകുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. നിവേദക സംഘത്തില്‍ കെആര്‍ഡി എസ്എ സംസ്ഥാന പ്രസിഡന്റ് എസ് ഷാജി,ജനറല്‍ സെക്രട്ടറി ജി സുധാകരന്‍ നായര്‍,സംസ്ഥാന കമ്മിറ്റി അംഗം ചന്ദ്രബാബു തുടങ്ങി യവര്‍ ഉണ്ടായിരുന്നു.