മണ്ണാര്‍ക്കാട്: ‘ഭാഷാവൈവിധ്യം രാഷ്ട്രത്തിന്റെ സൗന്ദര്യം’ എന്ന പ്രമേയവുമായി ജനുവരി 30,31 ഫെബ്രവരി 1 തീയ്യതികളില്‍ മണ്ണാര്‍ ക്കാട് വെച്ച് നടക്കുന്ന കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം സ്വാഗതസംഘം ഓഫീസ് എന്‍. ഷംസുദ്ദീന്‍ എം എല്‍ എ മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് ഇബ്രാഹിം മുതൂര്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ കളത്തില്‍ അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി ടി എ സലാം മാസ്റ്റര്‍ റഷീദ് കുഞ്ഞലവി മണ്ണാര്‍ക്കാട്,എം.ടി.എ നാസര്‍,മുഹമ്മദലി മിഷ്‌കാത്തി, കരീം മുട്ടുപാറ, എം.കെ മുബാറക് അബ്ദുല്ലത്തീഫ്. എം,ടി.സെയ്താലി, വി.എ റസാഖ്. ഹസന്‍തൃത്താല, അലി ആര്യമ്പാവ്, ഇഖ്ബാല്‍ എന്നിവര്‍ സംസാരിച്ചു.എം.ടി സൈനുല്‍ ആബിദീന്‍ സ്വാഗതവും വി.എ.എം യൂസഫ്നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!