മലപ്പുറം: കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന കോഴിക്കോട് – പാലക്കാട് ഗ്രീന്‍ഫീല്‍ഡ് പാതക്കായുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികളിലേക്ക് കടക്കാനൊരുങ്ങി മലപ്പുറം ജില്ല. നിലവിലെ എറണാകുളം-സേലം, പനവേല്‍-കന്യാകുമാരിദേശീയപാതകളെ ബന്ധപ്പെടുത്തിയാണ് നിര്‍ദ്ദിഷ്ട ഗ്രീന്‍ഫീല്‍ഡ് പാത വിഭാവനം ചെയ്തിരിക്കുന്നത്. പാലക്കാ ട് നിന്നാരംഭിച്ച് കോഴിക്കോട് പന്തീരങ്കാവില്‍ അവസാനിക്കുന്ന പു തിയ നാലുവരി പാതയ്ക്ക് 121 കിലോമീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. പാതയുടെ 52.97 കിലോമീറ്റര്‍ ഭാഗം കടന്നുപോകുന്നത് മലപ്പുറം ജില്ല യിലൂടെയാണ്. കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഇത് യഥാക്രമം 6.6 കി.മി, പാലക്കാട് 61.43 കി.മി എന്നിങ്ങനെയാണ്. പദ്ധതിക്കായി ആകെ 547.41 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതില്‍ മലപ്പുറ ത്തെ 238.36 ഹെക്ടര്‍ ഭൂമിയേറ്റെടുക്കുന്നതിനായുള്ള വിജ്ഞാപനത്തി ന് ജില്ലയിലെ മുഴുവന്‍ ജനപ്രതിനിധികളുടെയും പിന്തുണലഭിച്ചതാ യി മലപ്പുറം ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു.

45 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന പുതിയപാത ജില്ലയിലെ അവിക സിത മേഖലകളിലൂടെയാണ് കടന്നുപോകുക. ഇത് ആ പ്രദേശങ്ങ ളിലെ വികസനത്തിനും വഴിമരുന്നിടും. ഇതുകൂടാതെ രണ്ട് റെയി ല്‍വേ ഓവര്‍ ബ്രിഡ്ജുകളും നിലവിലെ റോഡുകളെ ബന്ധിപ്പിച്ചു കൊണ്ട് അണ്‍ഡര്‍ പാസുകളും ഓവര്‍ പാസുകളും ഇരുവശത്തും സര്‍വീസ് റോഡുകളും പുതിയ പാതയില്‍ ഉണ്ടാകും. 100 കി.മി വേഗതയുള്ളതാകും നിര്‍ദ്ദിഷ്ടപാത. ഏറ്റെടുക്കുന്ന ഭൂമിയില്‍ കഴി വതും നാശനഷ്ടങ്ങള്‍ ഒഴിവാക്കിയാകും പുതിയപാതയുടെ നിര്‍മാ ണം. ഭൂമിയേറ്റെടുക്കലിന് കോട്ടക്കലിലെ ദേശീയപാത ഭൂമിയേറ്റെ ടുക്കല്‍ വിഭാഗം ഡെപ്യൂട്ടി കലക്ടറെ നിയമിച്ചതായും കലക്ടര്‍ അ റിയിച്ചു.

നിലവില്‍ വില്ലേജുകളില്‍ പാതക്കായി ഏറ്റെടുക്കേണ്ട ഭൂമിയെ സംബന്ധിച്ചുള്ള വിവരശേഖരണം നടക്കുകയാണ്. ഇതിനുശേഷം അലൈന്‍മെന്റില്‍ അന്തിമമാക്കി വിജ്ഞാപനമിറങ്ങും. ആക്ഷേ പമുള്ളവര്‍ക്ക് വിജ്ഞാപനമിറങ്ങി 21 ദിവസത്തിനകം രേഖാമൂലം പരാതി നല്‍കാം. 3 ഡി അന്തിമവിജ്ഞാപനം പ്രസിദ്ധീകരിച്ച ശേ ഷമാകും ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാരം, ഭൂമി, കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാനിര്‍മിതികള്‍ക്കും, കാര്‍ഷികവിളകള്‍ക്കും മരങ്ങള്‍ക്കും വെവേറെയായാണ് നഷ്ടപരിഹാരം നല്‍കുക. കൂടാ തെ സമാശ്വാസമായി ഇതിന്റെ ഇരട്ടിതുകയും നല്‍കും. നഗരങ്ങ ളില്‍ ഒന്ന്, ഗ്രാമങ്ങളില്‍ ആദ്യത്തെ പത്ത് കി.മിയ്ക്ക് 1.2, 10-20 കി.മി 1.4, 20-30 കി.മി 1.6, എന്നിങ്ങനെ പരമാവധി രണ്ടെന്ന ക്രമത്തിലാ കും നഷ്ടപരിഹാരം കണക്കാക്കുക. ഒരുവര്‍ഷത്തിന് ശേഷമാണ് ഏറ്റെടുത്ത ഭൂമിയ്ക്ക് അവാര്‍ഡു നല്‍കുന്നതെങ്കില്‍ അടിസ്ഥാന നിരക്കിനൊപ്പം 12 ശതമാനം കൂടികൂട്ടിയാകും നഷ്ടപരിഹാരം.

പദ്ധതിയ്ക്കായി ഭൂമി നല്‍കുന്നവര്‍ക്ക് നഷ്ടപരിഹാരത്തിനു പുറമേ പുനരധിവാസത്തിനും അര്‍ഹതയുണ്ടാകും. വീട് നഷ്ടപ്പെടുന്നവ ര്‍ക്ക് 2.86 ലക്ഷവും വ്യാപാര സ്ഥാപനങ്ങള്‍ക്ക് 75,000 രൂപയും കാലി ത്തൊഴുത്തിനും പെട്ടിക്കടകള്‍ക്കും 25,000 രൂപയും പുനരധിവാ സത്തിനായി അധികമായി അനുവദിക്കും. ഭാരത് മാലപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നിര്‍മിക്കുന്ന റോഡുകള്‍ക്കായി ഏറ്റെടു ക്കുന്ന സ്ഥലത്തിന്റെ 25 ശതമാനം തുക സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!