മണ്ണാര്‍ക്കാട്: പ്രമുഖ ഇസ്ലാമിക പണ്ഡിതനും ജമാ അത്തെ ഇസ്ലാമി നേതാവുമായിരുന്ന എം സി അബ്ദുല്ല മൗലവി (75) നിര്യാതനായി. ഞായറാഴ്ച രാവിലെ 10.05 ഓടെയായിരുന്നു അന്ത്യം.
1960-67ല്‍ ശാന്തപുരം ഇസ്‌ലാമിയ കോളേജില്‍ നിന്നും എഫ്.ഡി, ബി.എസ്.എസ്.സി ബിരുദം നേടിയ അദ്ദേഹം പാലക്കാട്, കോഴി ക്കോട് ചേളന്നൂരിലും മദ്‌റസ അധ്യാപകനായി പ്രവര്‍ത്തിച്ചി ട്ടു ണ്ട്.ചേന്ദമംഗലല്ലൂര്‍ ഇസ് ലാഹിയ കോളേജ്.ശാന്തപുരം ഇസ്‌ലാമിയ കോളേജ്,തിരൂര്‍ക്കാട് ഇലാഹിയ കോളേജ്,വാടാനപ്പള്ളി ഇസ്ലാമിയ കോളേജ്,കുറ്റ്യാടി ഇസ്ലാമിയ കോളേജ്,ആലുവ അസ്ഹറുല്‍ ഉലൂം,കുനിയില്‍ അന്‍വാറുല്‍ ഇസ്ലാം അറബിക് കോളേജ് എന്നിവ ടങ്ങളില്‍ അധ്യാപകനായിരുന്നു.
ജമാ അത്തെ ഇസ്ലാമി പാലക്കാട് ജില്ലാ സമിതി അംഗം,മങ്കട മഹല്ല് ഖാദി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.മേലാറ്റൂര്‍ മസ്ജിദുല്‍ ഇര്‍ശാ ദ്,മലപ്പുറം മൊറയൂര്‍, വണ്ടൂര്‍, കീഴുപറമ്പ്, തിരൂര്‍ക്കാട്, കുറ്റ്യാ ടി,ആലത്തൂര്‍,പാലക്കാട്,പുതുനഗരം,കരിങ്കല്ലത്താണി,വടക്കാഞ്ചേരി തുടങ്ങിയ വിവിധ ഭാഗങ്ങളില്‍ നിരവധി പള്ളികളില്‍ ഖുതുബ നിര്‍വഹിച്ചിട്ടുണ്ട്.കെസി ഫൗണ്ടേഷനു കീഴിലെ ഖുര്‍ ആന്‍ പരി ശീ ലനത്തിന് നേതൃത്വം നല്‍കി.ഏഴ് വര്‍ഷം ഫംഹ്മുല്‍ ഖുര്‍ ആന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.വിവിധ കര്‍മശാസ്ത്ര വിഷയങ്ങ ളില്‍ പഠനം നടത്തുകയും പണ്ഡിതവേദി ചര്‍ച്ചകളില്‍ സ്ഥിരമായി പങ്കെടുക്കുകയും ചെയ്തു.
അബ്ദുല്ല മന്‍ഹമുമായി സഹകരിച്ച് ഖുര്‍ ആന്‍ ശബ്ദകോശം പുറത്തി റക്കി.സൗദി കിരീടാവകാശി നാഇഫ് രാജകുമാരന്റെ കീഴില്‍ നടന്ന അന്താരാഷ്ട്ര പ്രബന്ധ മത്സരത്തില്‍ അത്തആമുലു മഅ ഗൈരില്‍ മുസ്ലിമീന്‍,അല്‍ജിഹാദു ഫില്‍ ഇസ്ലാം എന്നീ ശീര്‍ഷകങ്ങളില്‍ അവ തരിപ്പിച്ച പ്രബന്ധങ്ങള്‍ക്ക് മൂന്നാം സ്ഥാനം ലഭിച്ചു.ഖത്തര്‍,സൗദി അ റേബ്യ,യുഎഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.
പിതാവ്: കുഞ്ഞാലി.മാതാവ്.സൈനബ.ഭാര്യ: പരേതയായ മെഹ്‌റു ന്നിസ.മക്കള്‍:തന്‍സീല്‍ റഹ്മാന്‍,ഇനാമുര്‍ റഹ്മാന്‍ (മാധ്യമം). നിസാ മുദ്ദീന്‍,സുനൈറ,സൈനബ്.
ഖബറടക്കം ഞായറാഴ്ച വൈകീട്ട് 4.30ന് മണ്ണാര്‍ക്കാട് വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
വിവരങ്ങള്‍ക്ക് കടപ്പാട്: മാധ്യമം