മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ഭൂരഹിതരായവര്‍ക്ക് ഭവന നിര്‍മ്മാണത്തിന് ജില്ലയില്‍ നാ ല് പേര്‍ 205 സെന്റ് സ്ഥലം നല്‍കി. ‘മനസ്സോടിത്തിരി മണ്ണ്’ എന്ന ക്യാമ്പയിന്റെ ഭാഗമായാണ് പാലക്കാട് ജില്ലയിലെ നാല് പേര്‍സന്തോ ഷപൂര്‍വ്വം സ്വന്തം ഭൂമി സര്‍ക്കാരിന് നല്‍കിയത്. തങ്കം, ശ്രീ നിലയം, മണ്ണാര്‍ക്കാട് (30 സെന്റ്), എലമ്പുളശ്ശേരി എഡ്യൂക്കേഷണല്‍ ട്രസ്റ്റ്, കരിമ്പുഴ, (45 സെന്റ്), വി.വി.ബാലക്യഷ്ണന്‍, വട്ടക്കാട്ട് വളപ്പില്‍ പെ രുമാനൂര്‍ (100 സെന്റ്), വിപിന ചന്ദ്രന്‍, കൊപ്പം, (30 സെന്റ്) എന്നി വരാണ് ഭൂമി നല്‍കിയത്.
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് മിഷന്‍ പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ ഭൂരഹിത-ഭവനരഹിതരുടെ പുനരധിവാസമാണ് ലക്ഷ്യമിടുന്നത്. 2021-22 മുതലുള്ള മൂന്ന് വര്‍ഷത്തിനകം 2.5 ലക്ഷം ഭൂരഹിതര്‍ക്ക് സ്ഥലം ലഭ്യമാക്കുകയെന്ന ലക്ഷ്യം നേടുന്നതിന് സര്‍ക്കാര്‍ സംവിധാനത്തിലൂടെ മാത്രം സാദ്ധ്യമല്ലാത്തതിനാല്‍ പൊതു സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കിയാണ് ‘മനസ്സോടി ത്തിരി മണ്ണ്’ എന്ന പേരില്‍ വിപുലമായ ക്യാമ്പയിന്‍ സര്‍ക്കാര്‍ ആ രംഭിച്ചത്.
മനസ്സോടിത്തിരി മണ്ണ്
ഭൂമിയോ, ഭൂമിയുടെ വിലയോ സംഭാവനയായി ഭൂരഹിതരായ ഗുണ ഭോക്താക്കള്‍ക്ക് നേരിട്ട് ലഭ്യമാക്കുകയാണ് സര്‍ക്കാറിന്റെ മനസ്സോ ടിത്തിരി മണ്ണ് ക്യാമ്പെയിനില്‍ ലക്ഷ്യമിടുന്നത്. സുമനസ്സുകളായ പൊതുജനങ്ങള്‍, വ്യാപാരി വ്യവസായികള്‍, പ്രവാസികള്‍, സന്നദ്ധ സംഘടനകള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ മുതലായവരുടെ സജീവ പങ്കാളിത്തമാണ് ക്യാമ്പിനിലൂടെ ഉറപ്പാക്കുന്നത്. മൂന്ന് സെന്റ് മുത ല്‍ അതിന് മുകളില്‍ വിസ്തൃതിയുള്ള നിര്‍മ്മാണ യോഗ്യമായ ഭൂമി ഗുണഭോക്താക്കള്‍ക്ക് കൊടുക്കുന്ന രീതിയാണ് ഇതില്‍ പ്രധാനം. ഭൂമി വാങ്ങുന്നതിനുള്ള തുക ഗുണഭോക്താക്കള്‍ക്ക് നേരിട്ടു നല്‍കു ന്ന രീതിയാണ് മറ്റൊന്ന്. എന്നാല്‍ രണ്ടു രീതിയിലും ലഭിക്കുന്ന ഭൂമി തദ്ദേശ സ്ഥാപനങ്ങള്‍ അംഗീകരിച്ച ലൈഫ് ഗുണഭോക്താക്കള്‍ക്ക് മാത്രമായിരിക്കും ലഭിക്കുക . ലൈഫ് ഭവന പദ്ധതി പ്രകാരം ഭൂമി നല്‍കുന്നതിന് രജിസ്‌ട്രേഷന്‍ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും അടയ്‌ക്കേ ണ്ടതില്ല. സംഭാവനകള്‍ ഒരു കാരണവശാലും തദ്ദേശ സ്ഥാപനങ്ങ ളോ സര്‍ക്കാര്‍ ഏജന്‍സികളോ നേരിട്ട് വാങ്ങുന്നതല്ല.
