മണ്ണാര്‍ക്കാട് : അട്ടപ്പാടി,മണ്ണാര്‍ക്കാട് താലൂക്കുകളില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 29ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ വും 1.8 ലിറ്റര്‍ തമിഴ്‌നാട് മദ്യവും 300 ലിറ്റര്‍ വാഷും പിടികൂടി.രണ്ട് പേരെ അറസ്റ്റ് ചെയ്തു.പള്ളിക്കുറുപ്പ് സ്വദേശി കെ പി പ്രദീപ്, കോട്ട ത്തറയില്‍ വാടകയ്ക്ക് താമസിക്കുന്ന കോയമ്പത്തൂര്‍ സൂലൂര്‍ ഇന്ദിര നഗര്‍ മുത്തുകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.
കാറില്‍ കടത്തിയ വിദേശമദ്യവുമായി പ്രദീപിനെ മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ പ്രിവന്റീവ് ഓഫീസര്‍ ഷനൂജ് കെ ടി, സി വില്‍ എക്‌സൈസ് ഓഫീസര്‍മാരായ അബ്ദുല്‍ നവാസ്, ശ്രീജേഷ്, ഡ്രൈവര്‍ അനുരാജ് എന്നിവര്‍ ചേര്‍ന്ന് മണ്ണാര്‍ക്കാട് ആശുപത്രിപ്പ ടി ജംഗ്ഷനില്‍ നിന്നാണ് പിടികൂടിയത്.യുവാവില്‍ നിന്നും 18 ലിറ്റര്‍ മദ്യം കണ്ടെടുത്തു.
അഗളി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി രജനീഷിന്റെ നേതൃത്വ ത്തില്‍ കോട്ടത്തറ ചന്തക്കടയില്‍ നിന്നാണ് വില്‍പ്പനക്കായി മദ്യം കൈവശം വെച്ചതിന് മുത്തുകുമാര്‍ പിടികൂടിയത്.ഇയാളില്‍ നിന്നും 11 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും 1.8 ലിറ്റര്‍ തമിഴ് നാട് മദ്യവും കണ്ടെടുത്തു.പ്രിവന്റീവ് ഓഫീസര്‍ സന്തോഷ്‌കുമാ ര്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷേക് ദാവൂദ്,രംഗന്‍ എം,രാജേഷ്,പ്രദീപ്,രംഗന്‍ കെ എന്നിവര്‍ പരിശോധനയില്‍ പങ്കെ ടുത്തു.
അട്ടപ്പാടി പുളിയപ്പതി ഊരില്‍ നിന്നും ഒരു കിലോ മീറ്റര്‍ മാറിയുള്ള തോടിന്റെ സമീപത്തെ കുറ്റിച്ചെടികള്‍ക്കിടയില്‍ നിന്നാണ് വാഷ് കണ്ടെടുത്തത്.നൂറ് ലിറ്റര്‍ കൊള്ളുന്ന മൂന്ന് ബാരലുകളിലായാണ് 300 ലിറ്റര്‍ വാഷ് സൂക്ഷിച്ചുവച്ചിരുന്നത്.അഗളി എക്‌സൈസ് റേഞ്ച് ഓഫീസര്‍ ജി സന്തോഷ് കുമാര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ പ്രദീപ് ആര്‍,പോള്‍ പി ഡി,ഷെയ്ക്ക് ദാവൂദ് ജി,രാജേഷ് എല്‍ ,രങ്കന്‍ കെ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.