മണ്ണാര്‍ക്കാട്: കോടതിപ്പടിയിലെ പഴയ ബസ് സ്റ്റോപ്പ് പുന:സ്ഥാപിക്ക ണമെന്ന ആവശ്യവുമായി സിഐടിയു തൊഴിലാളികള്‍ രംഗത്ത്. ചൊവ്വാഴ്ച രാവിലെ കോടതിപ്പടിയില്‍ മുല്ലാസിന് മുമ്പിലായി സ്വകാ ര്യ ബസുകളെ തൊഴിലാളികള്‍ ചേര്‍ന്ന് നിര്‍ത്തിച്ചു.സിഐടിയു നേതാവ് ദാസന്റെ നേതൃത്വത്തില്‍ ബസ് തൊഴിലാളികളെ ബോധ വല്‍ക്കരിക്കുകയും ചെയ്തു.
പുതിയ ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായി കോടതിപ്പടിയി ല്‍ നേരത്തെയുണ്ടായിരുന്ന ബസ് സ്റ്റോപ്പ് നിലവില്‍ പിഡബ്ല്യുഡി ഓ ഫീസിന് മുന്നിലേക്കാണ് മാറ്റിയിട്ടുള്ളത്.പടിഞ്ഞാറ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ഇവിടെ യാത്രക്കാരെ ഇറക്കിയാണ് പോകുന്ന ത്.മിനി സിവില്‍ സ്‌റ്റേഷന്‍,കോടതി,ആശുപത്രി ആവശ്യങ്ങള്‍ക്കാ യി വരുന്ന പ്രായമുള്ളവരടക്കമുള്ളവര്‍ ഇവിടെയിറങ്ങി കയറ്റം കയ റി നടക്കേണ്ടി വരുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന് തൊഴിലാ ളികള്‍ ചൂണ്ടിക്കാട്ടി.പഴയ സ്റ്റോപ്പില്‍ ബസ് നിര്‍ത്തുന്ന സമയത്തൊ ന്നും കോടതിപ്പടിയില്‍ ഗതാഗത കുരുക്കുണ്ടാകുന്നില്ലെന്നും തൊഴി ലാളികള്‍ പറഞ്ഞു.
അതേ സമയം പരാതികളുയര്‍ന്ന സാഹചര്യത്തില്‍ പടിഞ്ഞാറ് ഭാഗ ത്ത് നിന്നും വരുന്ന സ്വകാര്യ ബസുകള്‍ക്ക് പെട്രോള്‍ പമ്പിന് അടു ത്തായി സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം നഗരസഭ ആലോചിക്കുന്നു ണ്ട്.മുനിസിപ്പല്‍ സ്റ്റാന്റില്‍ നിന്നും യാത്രക്കാരെ കയറ്റി പടിഞ്ഞാറ് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസുകള്‍ ഇമേജ് മൊബൈല്‍സിന് മുന്നില്‍ നിര്‍ത്തുന്നതിന് പകരം കോടതിപ്പടി ബസ് ബേയില്‍ നിര്‍ ത്തുന്ന വിധത്തില്‍ ക്രമീകരിക്കുകയും പടിഞ്ഞാറ് ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ക്കുള്ള സ്‌റ്റോപ്പ് മുമ്പുണ്ടായിരുന്നതു പോലെ നില നിര്‍ത്തണമെന്നാണ് സിഐടിയുവിലുള്‍പ്പെട്ട കോടതിപ്പടിയിലെ ഓട്ടോ-ടാക്‌സി,ചുമട്ട് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.