അലനല്ലൂര്‍: വിഷരഹിത പച്ചക്കറി കൃഷിക്ക് പ്രോത്സാഹനം നല്‍ കുക,ജൈവ പച്ചക്കറി ഉദ്പാദനത്തില്‍ സ്വയം പര്യാപ്തത നേടുക എ ന്നീ ലക്ഷ്യങ്ങളോടെ പച്ചക്കറി തൈകള്‍ക്കായി വിത്തിറക്കി എട ത്തനാട്ടുകര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍.അലനല്ലൂര്‍ കൃഷിഭവന്‍, മണ്ണാര്‍ ക്കാട് ബ്ലോക്ക് എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ജൈവ പച്ചക്കറിത്തോട്ടത്തിന്റെ നിര്‍മ്മാണത്തിനും, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ് വിദ്യാര്‍ത്ഥികള്‍ അവരവരുടെ വീടുകളില്‍ തയ്യാറാ ക്കുന്ന ‘എന്റെ വീട്ടിലും പച്ചക്കറിത്തോട്ടം’ പദ്ധതിക്കുമാവശ്യമായ തൈകളാണ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയത്.
മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.ഷാനവാസ് മാസ്റ്റര്‍ വി ത്തിടല്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എസ്. പ്രദീപ, സ്‌കൗട്ട് മാ സ്റ്റര്‍ ഒ.മുഹമ്മദ് അന്‍വര്‍, സി. മുഹമ്മദ് അഷ്‌റഫ്, ഹരിദാസ്. ബി. ബി, ട്രൂപ്പ് ലീഡര്‍ നവീന്‍ കേശവ് , കമ്പനി ലീഡര്‍ നുഹ. സി എന്നി വര്‍ സംസാരിച്ചു.
പയര്‍, വെണ്ട, വെള്ളരി, മത്തന്‍, കുമ്പളം, ചിരങ്ങ, പടവലം, പീച്ചിക്ക തുടങ്ങിയ പച്ചക്കറികളുടെ തൈകളാണ് തയ്യാറാക്കുന്നത്. കോട്ടപ്പ ള്ള ദാറുസ്സലാം ജുമാ മസ്ജിദിന്റെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ സ്ഥല ത്താണ് ജൈവ പച്ചക്കറിത്തോട്ടം തയ്യാറാക്കുന്നത്. പട്രോള്‍ ലീഡര്‍ മാരായ അഭിജിത്ത്. പി, ആദിഥ് പി ഗോപാല്‍, മുഹമ്മദ് ഷാനില്‍. വി. പി, അനീന.സി, അന്‍ഷ ആയിഷ. പി, എന്നിവര്‍ നേതൃത്വം നല്‍കി.