മണ്ണാര്‍ക്കാട് :മീഡിയവണ്‍ സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ ന ടപടി ജനാധിപത്യ വിരുദ്ധവും ഫാസിസത്തിലേക്കുള്ള രാജ്യത്തി ന്റെ പ്രയാണത്തിന് ആക്കം കൂട്ടുന്നത് ആണെന്ന് മണ്ണാര്‍ക്കാട് മുന്‍ സിപ്പല് ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ അഭിപ്രായപ്പെട്ടു.മണ്ണാര് ക്കാട് പൗരസമിതി ബസ് സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച ബഹുജന പ്രതി ഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേ ഹം .എതിര് ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുക എന്നുള്ളത് ഫാസിസത്തി ന്റെ രീതിയാണെന്നും ഇത്തരം ജനാധിപത്യ ധ്വംസനങ്ങള്‍ ഉയര്‍ന്നു വരുന്ന ഇടങ്ങളിലെല്ലാം സമൂഹ മനസ്സാക്ഷി ഒറ്റകെട്ടായി നിന്നു കൊണ്ട് അതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ മുന്നോട്ടു വരേണ്ട സ ന്ദര്ഭമാണിതെന്നും അദ്ദേഹം പറഞ്ഞു.മാധ്യമം മണ്ണാര്‍ക്കാട് ഏരിയ കോഡിനേറ്റര്‍ ഷാക്കിര്‍ അഹ്മദ് അധ്യക്ഷനായി.വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ വി വി ഷൗക്കത്ത്,അഡ്വ നാസര്‍ കൊമ്പത്ത്, രാധാകൃഷ്ണന് മണ്ണാര്‍ക്കാട്,കെ വി അമീര്‍,സിദ്ദീഖ് മച്ചിങ്ങല്‍, നൗഫ ല്‍ തങ്ങള്‍,അഡ്വ.ഷമീര്‍ പഴേരി,സുരേഷ് കൈതച്ചിറ,വ്യാപാരി സം ഘടനാ നേതാവ് രമേശ് പൂര്‍ണ്ണിമ,മാധ്യമ പ്രവര്‍ത്തകരായ എംകെ ഹരിദാസ്,കൃഷ്ണദാസ് കൃപ,കെഎന്‍എം പ്രതിനിധി മുഹമ്മദലി അന്‍സാരി, മര്‍കസുദ്ദഅ്വ പ്രതിനിധി ജലീല്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാ രിച്ചു.