പെരിന്തല്‍മണ്ണ:സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ അടി സ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് കെ.എസ്.ടി. യു സംസ്ഥാന വനിതാ സമ്മേളനം ആവശ്യപ്പെട്ടു.ഹൈടെക് പദ്ധ തിക്ക് കോടികള്‍ ചെലവഴിച്ച സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടു വെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു. എല്ലാ വിദ്യാലയ ങ്ങളിലും സ്ത്രീ സൗഹൃദ സംവിധാനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പെരിന്തല്‍മണ്ണ വേങ്ങൂര്‍ എം.ഇ.എ എഞ്ചിനീയറിങ്ങ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം മുന്‍ മന്ത്രി മഞ്ഞളാംകുഴി അലി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.എന്‍.എ ഖാദര്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി.പി.അബ്ദുല്‍ ഹമീദ് എം.എല്‍. എ ഉപഹാര സമര്‍പ്പണം നടത്തി. കെ.എസ്.ടി.യു ശിഹാബ് തങ്ങള്‍ പ്രതിഭാ പുരസ്‌കാരം രാഹുല്‍ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടു ത്തി ഒറ്റദിനം കൊണ്ട് പ്രശസ്തി നേടിയ കരുവാരക്കുണ്ട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സഫാ ഫെബിന് സമ്മാനിച്ചു. സാഹിത്യ രംഗത്തെ സേവനങ്ങള്‍ക്ക് സുഹറ പടിപ്പുരക്ക് കെ.എസ്. ടി.യു ഉപഹാരം ചടങ്ങില്‍ വിതരണം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ എ.കെ.മുസ്തഫ അധ്യക്ഷനായി.കെ.എസ്.ടി.യു പ്രസി ഡണ്ട് എ.കെ. സൈനുദ്ദീന്‍,ജനറല്‍ സെക്രട്ടറി വി.കെ. മൂസ്സ, ഓര്‍ഗ നൈസിങ്ങ് സെക്രട്ടറി അബ്ദുല്ല വാവൂര്‍, ട്രഷറര്‍ കരീം പടുകുണ്ടില്‍,അഡ്വ.എസ്.സലാം,എ.കെ.നാസര്‍,ഉസ്മാന്‍ താമരത്ത് ,പി.കെ.അബൂബക്കര്‍ ഹാജി, ഡോ.ജി.രമേഷ്, പി.ടി.എം.ഷറഫു ന്നിസ, എസ്.ശോഭിത,പി.കെ.സമീന,സക്കീന ആസാദ് പ്രസംഗിച്ചു. വിദ്യാഭ്യാസ സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയമുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.എം.സാലിഹ അധ്യക്ഷയാ യി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന മുഖ്യാതിഥി യായി. ‘വിദ്യാഭ്യാസം;ഒരു സ്ത്രീപക്ഷ വായന’ ഡോ.പി.ഗീത അവതരിപ്പിച്ചു.എം.അഹമ്മദ്,പി.കെ. അസീസ്,ബഷീര്‍ ചെറിയാണ്ടി, എ.സി. അതാഉളള,പി.കെ.എം.ഷഹീദ്,പി.വി. ഹുസൈന്‍,ഹമീദ് കൊമ്പത്ത്,കെ.എം. അബ്ദുള്ള,സി.എം.അലി, സി.ഇ.റഹീന, എം.എ.സൈദ് മുഹമ്മദ്,എം.എസ്.സിറാജ്,മജീദ് കാടേങ്ങല്‍,സിദ്ദീഖ് പാറോക്കോട് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!