തെങ്കര: ഹരിത കര്‍മ്മ സേന വീടുകളില്‍ നിന്നും ശേഖരിക്കുന്ന മാ ലിന്യങ്ങള്‍ സൂക്ഷിച്ചു വെക്കാനായി വാര്‍ഡുകളില്‍ സ്ഥാപിച്ച മിനി എംസിഎഫിന് ചുറ്റും ആളുകള്‍ മാലിന്യം കൊണ്ടിടുന്നു. ചാക്കുക ളിലാക്കിയാണ് മാലിന്യം നിക്ഷേപിക്കുന്നത്.ഇത് സമീപവാസികള്‍ ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായാണ് പരാതി.മാലിന്യം തള്ളുന്നത് തെരുവു നായ ശല്ല്യത്തിനും ഇടയാക്കുന്നുണ്ട്.
മിനി എംസിഎഫിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തതും ദുരിതമാ കുന്നതായും പരാതിയുണ്ട്.ഇതിന് പരിഹാരം കാണണമെന്നാവശ്യ പ്പെട്ട് എഐവൈഎഫ് തെങ്കര മേഖലാ കമ്മിറ്റി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി.മേഖല സെക്രട്ടറി ഭരത്,പ്രസിഡന്റ് ആബിദ്‌കൈതച്ചിറ,സഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പരാതി സമ ര്‍പ്പിച്ചത്.അടിയന്തിര നടപടി സ്വീകരിക്കാമെന്ന് സെക്രട്ടറി മറുപടി നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു.
മിനി എംസിഎഫിന് സമീപം മാലിന്യമിട്ടാല്‍ പഞ്ചായത്ത് കൊണ്ട് പോകുമെന്ന തെറ്റിദ്ധരിച്ചാണ് ആളുകള്‍ മാലിന്യം ഇവിടെ കൊണ്ട് തള്ളുന്നതെന്നാണ് കരുതുന്നത്.എന്നാല്‍ മിനി എംസിഎഫിന് സമീ പം മാലിന്യം നിക്ഷേപിക്കരുതെന്ന് പഞ്ചായത്ത് അധികൃതര്‍ അറി യിച്ചു.മാലിന്യം നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്നും മിനി എംസിഎഫിന് സമീപത്തെ മാലിന്യനിക്ഷേപത്തിന് തടയിടാന്‍ ബോര്‍ഡ് സ്ഥാപിക്കുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ഷൗക്കത്തലി അറിയിച്ചു.