തിരുവനന്തപുരം: അഗളി സിഎച്ച്സിയില്‍ തിങ്കളാഴ്ച മുതല്‍ സ്പെ ഷ്യാലിറ്റി ഒപികള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീ ണാ ജോര്‍ജ് അറിയിച്ചു.ഗൈനക്കോളജി വിഭാഗം,ശിശുരോഗ വിഭാ ഗം,പോസ്റ്റ് കോവിഡ് ക്ലിനിക്ക്+പള്‍മണോളജി തുടങ്ങിയ സ്പെഷ്യാ ലിറ്റിഒപികളാണ് പുതുതായി ആരംഭിക്കുന്നത്.
തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് ഗൈനക്കോളജി ഒപി പ്ര വര്‍ത്തിക്കുക. ഗര്‍ഭിണികള്‍ക്ക് വേണ്ട ലാബ് പരിശോധനകള്‍ക്കും അന്ന് സൗകര്യം ഉണ്ടാകും. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ശിശുരോഗ വിഭാഗം ഒപി പ്രവര്‍ത്തിക്കും. പോസ്റ്റ് കോവിഡ് ക്ലിനിക് + പള്‍മണോളജി ഒപി ഏല്ലാ ബുധനാഴ്ചയും ഉണ്ടായിരിക്കും. ഈ ഒപി കള്‍ക്കായി ഗൈനക്കോളജിസ്റ്റ്, ശിശുരോഗ വിദഗ്ധ, ശ്വാസകോശ രോ ഗ വിദഗ്ധന്‍ തുടങ്ങിയ ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്.
അട്ടപ്പാടി മേഖലയി ല്‍ സൗകര്യങ്ങളും വിദഗ്ധ ചികിത്സയും വര്‍ധി പ്പിക്കുന്ന തിന്റെ ഭാ ഗമായാണ് അഗളി സിഎച്ച്സിയില്‍ സ്പെ ഷ്യാലി ഒപികള്‍ സ്ഥാപി ച്ചത്. ഇതോടെ ആ മേഖലയിലുള്ള ഗര്‍ഭി ണികളെ ചെക്കപ്പിനായി അധിക ദൂരം യാത്ര ചെയ്യാതെ ഈ ഒപി സേവനം പ്രയോജന പ്പെടു ത്താനാകും. ഇവരുടെ പ്രസവവും തുടര്‍ ചികിത്സ യും കോട്ടത്തറ ആശുപത്രിയിലായിരിക്കും നടത്തുക. നിലവിലുള്ള 24 മണിക്കൂര്‍ അത്യാഹിത വിഭാഗവും കിടത്തി ചികി ത്സയും മെച്ചപ്പെടുത്തു മെന്നും മന്ത്രി വ്യക്തമാക്കി.അട്ടപ്പാടിയിലെ സാധാരണ ജനങ്ങള്‍ക്ക് മികച്ച ആരോഗ്യ സേവനം ഉറപ്പാക്കാന്‍ സ ജ്ജമാക്കിയ പുതിയ സംവിധാനങ്ങള്‍ എല്ലാവരും ഉപയോഗപ്പെടുത്ത ണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു