മണ്ണാര്‍ക്കാട്: യുവ എഴുത്തുകാരന്‍ പി എം വ്യാസന് രാജീവ് ഗാന്ധി നാഷണല്‍ എക്‌സലന്‍സ് പുരസ്‌കാരം.ഡല്‍ഹി ആസ്ഥാനമായി പ്ര വര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ പ്രധാനമ ന്ത്രി രാജീവ് ഗാന്ധിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പുരസ്‌കാ രത്തിനാണ് വ്യാസന്‍ അര്‍ഹനായത്.സമൂഹത്തിലെ കലാകായിക-പാലിയേറ്റീവ്-കോവിഡ് പ്രതിരോധ മേഖലകളില്‍ കഴിവു തെളിയി ച്ചവര്‍ക്കാണ് രാജീവ് ഗാന്ധി നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് നല്‍കുന്നത്.
സാഹിത്യ വിഭാഗത്തിലാണ് വ്യാസന്റെ നേട്ടം.വ്യാസന്‍ എഴുതിയ ചാമ്പക്ക എന്ന പുസ്തകത്തിലൂടെ സ്വന്തം നാടിന്റെ മനോഹരമായ ഭൂതകാലത്തിലേക്ക് സഞ്ചരിക്കാന്‍ കഴിഞ്ഞതായി ജൂറി അഭിപ്രായ പ്പെട്ടു.ഒക്ടോബര്‍ 20ന് ഡല്‍ഹിയില്‍ ഡല്‍ഹിയില്‍ നടക്കുന്ന ചട ങ്ങില്‍ വെച്ച് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജീവ് ജോസഫ് അറി യിച്ചു.
ഒരു നാട്ടിന്‍പുറവും അവിടുത്തെ നന്‍മ നിറഞ്ഞ കഥാപാത്രങ്ങളെ യും കോര്‍ത്തിണക്കിയുള്ള ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമായ ചാമ്പക്ക എന്ന വ്യാസന്റെ പുസ്തകം മനോഹരമായ വായനാനുഭവം പകരുന്നതാണ്. മണ്ണാര്‍ക്കാട് അരകുര്‍ശ്ശി സ്വദേശിയായ വ്യാസന്‍ തി രുവനന്തപുരം ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ത്രീ സീസ് ഇന്‍ഫോലോജിക്‌സ് എന്ന കമ്പനിയുടെ പെരിന്തല്‍മണ്ണ ബ്രാഞ്ചില്‍ എസ്ഇഒ സ്‌പെഷ്യലിസ്റ്റ് ആയാണ് ജോലി ചെയ്യുന്നത്. 2019ല്‍ ഇന്ത്യന്‍ സ്റ്റാര്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് യുവാക്കള്‍ക്കായി ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ സ്റ്റാര്‍ യൂത്ത് ഐക്കോണിക്ക് പുരസ്‌കാ രവും വ്യാസനെ തേടിയെത്തിയിരുന്നു.