തച്ചനാട്ടുകര: അമ്പത്തിയഞ്ചാം മൈലിലെ ആസിഫിന്റെ ദുരൂഹ മ രണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ ക മ്മിറ്റിയും ജനപ്രതിനിധികളും ഇന്ന് വൈകീട്ട് നാലു മണിക്ക് നാട്ടുക ല്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ ധര്‍ണ നടത്തും.എംഎല്‍എമാരായ എന്‍ ഷംസുദ്ദീന്‍,നജീബ് കാന്തപുരം,കോട്ടോപ്പാടം, തച്ചനാട്ടുകര, താ ഴേക്കോട് പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍,ജില്ലാ,ബ്ലോക്ക് പ ഞ്ചായത്ത് മെമ്പര്‍മാര്‍,ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.
ആസിഫിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണ മെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ നേരത്തെ പരാതി നല്‍കിയിരു ന്നു. നിലവിലുള്ള അന്വേഷണ സംഘത്തെ മാറ്റുകയോ കേസ് ക്രൈം ബ്രാഞ്ചിനു വിടുകയോ ചെയ്യണമെന്നാണ് ആവശ്യം.അതേ സമയം കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായി നാട്ടുകല്‍ സിഐ സിജോ വര്‍ഗീസ് അറിയിച്ചു. ആസിഫി ന്റെ ഫോണ്‍ കോ ളുകളുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം ലഭിച്ചിട്ടുണ്ടെന്നും ഇത് പരിശോ ധിച്ചു വരിക യാണെന്നും സിഐ പറഞ്ഞു.
ചേലാക്കോടന്‍ വീട്ടില്‍ നാസറിന്റെ മകനും ഫുട്‌ബോള്‍ താരവു മായ മുഹമ്മദ് ആസിഫി(20)നെ ഈ മാസം ഏഴിനാണ് വീട്ടിനടു ത്തുള്ള കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.11 മീറ്ററോളം ആഴത്തില്‍ വെള്ളമുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയ ത്.അഞ്ചിന് വൈകീട്ട് എട്ടോടെ ആസിഫിനെ കാണാതായിരുന്നു. സഹപാഠികളും നാട്ടുകാരും പൊലീസും ചേര്‍ന്ന് വ്യാപക അന്വേ ഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.തുടര്‍ന്നാണ് വീട്ടില്‍ നിന്നും 100 മീറ്റര്‍ മാത്രം അകലെയുള്ള കിണറില്‍ മൃത ദേഹം കണ്ടത്.