അലനല്ലൂര്‍:പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 22607 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 108 ആരോഗ്യ പ്രവര്‍ത്തകരും 53 മുന്നണി പ്രവര്‍ത്തരും രണ്ടാം ഡോസും,18 മുതല്‍ 45 വയസ്സുവരെയു ള്ളവരില്‍ 1983 പേര്‍ ഒന്നാം ഡോസും 14899 പേര്‍ രണ്ടാം ഡോസുമട ക്കം 16882 പേരും, 45 വയസ്സിനും 60നും ഇടയിലുള്ളവരില്‍ 386 പേര്‍ ഒന്നാം ഡോസും 3691 പേര്‍ രണ്ടാം ഡോസുമടക്കം 4077 പേരും, 60 വയസിനു മുകളിലുള്ളവരില്‍ 129 പേര്‍ ഒന്നാം ഡോസും 1358 പേര്‍ രണ്ടാം ഡോസുമടക്കം 1487 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടു ത്തിട്ടുണ്ട്.
ഇന്ന് ആകെ 126 പേരാണ് കോവാക്‌സിന്‍ കുത്തിവെപ്പെടുത്തത്. ഇതില്‍ ഒരു മുന്നണി പ്രവര്‍ത്തകനും18 മുതല്‍ 45 വയസ്സുവരെയു ള്ളവരില്‍ 67 പേരും, 45 മുതല്‍ 60 വയസ്സുവരെയുള്ളവരില്‍ 41 പേരും അറുപതു വയസ്സിനു മുകളിലുള്ള 17 പേരും വീതം രണ്ടാം ഡോസും കുത്തിവെപ്പെടുത്തു.
ഇതു കൂടാതെ 12 പേര്‍ സ്പുട്‌നിക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 18 മുതല്‍ 45 വയസ്സു വരെയുള്ളവരില്‍ 2 പേര്‍ ഒന്നാം ഡോസും 7 പേ ര്‍ രണ്ടാം ഡോസും, 45 മുതല്‍ 60 വയസ്സുവരെയുള്ളവരില്‍ 2 പേരും, 60 വയസ്സിനു മുകളിലുള്ള ഒരാളും വീതം ഒന്നാം ഡോസും കുത്തി വെപ്പെടുത്തിട്ടുണ്ട്. ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌ന ങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓ ഫീസര്‍ (ആരോഗ്യം) അറിയിച്ചു