മണ്ണാര്‍ക്കാട്: ജില്ലാ റെസ്ലിങ് അസോസിയേഷന്‍ ജൂനിയര്‍ പുരുഷ – വനിത റെസ്ലിങ് ചാമ്പ്യന്‍ഷിപ്പ് 31ന് കുമരംപുത്തൂര്‍ പ്രവീണ്‍ ചാ ക്കോ സ്പോര്‍ട്സ് ആക്കാഡമിയില്‍ നടക്കും. ഫ്രീ സ്റ്റൈല്‍, ഗ്രീക്കോ -റോമന്‍ വിമണ്‍ റെസ്ലിങ് എന്നീ വിഭാഗങ്ങളിലാണ് മത്സരം. മത്സര ത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഗുസ്തി താരങ്ങള്‍ രാവിലെ 8മണിക്ക് ശരീരഭാര നിര്‍ണായത്തിനായി എത്തിച്ചേരണം. ജനുവരി 7.8.9 തിയ്യതികളില്‍ കണ്ണൂരില്‍ വെച്ച് നടക്കുന്ന സംസ്ഥാന ജൂനിയര്‍ ഗുസ്തി ചാമ്പ്യഷിപ്പില്‍ പങ്കെടുക്കാനുള്ള ജില്ലാ ടീമിനെ ഈ മത്സര ത്തില്‍നിന്നും തിരഞ്ഞെടുക്കും. 2002, 2003, 2004 വര്‍ഷങ്ങളില്‍ ജനി ച്ചവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, കോവിഡ് നെഗറ്റീവ് സര്‍ട്ടിഫി ക്കറ്റ് എന്നിവ കൊണ്ടുവരണം. 2005ല്‍ ജനിച്ചവര്‍ക്ക് മെഡിക്കല്‍, പാരന്‍റല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം മത്സരത്തില്‍ പങ്കെടുക്കാം. വിവ രങ്ങള്‍ക്ക്: 9947 818884, 9447 526226.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!