അലനല്ലൂര്‍: സംസ്ഥാനത്തെ ഏറ്റവും വലിയ പഞ്ചായത്തുകളിലൊ ന്നായ അലനല്ലൂരില്‍ സ്ഥിരമായി കൃഷി ഓഫീസറില്ലാത്തത് കര്‍ഷ കരെ ബുദ്ധിമുട്ടിലാക്കുന്നതായി ആക്ഷേപം.കാര്‍ഷിക പദ്ധതികളു ടെ ഗുണഭോക്താക്കള്‍ ഏറെയുള്ള മേഖലയില്‍ കൃഷി ഓഫീസറി ല്ലാത്തതിനാല്‍ പദ്ധതികളുടെ നടത്തിപ്പിലും കാലതാമസം നേരിടു ന്നതായും പരാതിയുണ്ട്.പ്രകൃതിക്ഷോഭത്തിലുള്‍പ്പടെ കൃഷി നാശം സംഭവിക്കുമ്പോള്‍ ഓഫീസറില്ലാത്തതിനാല്‍ ആനുകൂല്ല്യം നഷ്ടമാ കുന്നതായും വള്ളുവനാട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേ ഷന്‍ ചൂണ്ടിക്കാട്ടുന്നു.

വിവിധ കാര്‍ഷിക വിളകളെ ബാധിക്കുന്ന ക്ഷുദ്രജീവി ശല്യത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചും,രാസവള പ്രയോഗത്തെ കുറിച്ചുമെല്ലാം ആധികാരികമായ ഉപദേശം ലഭിക്കാത്ത സാഹചര്യ മാണ് നിലനില്‍ക്കുന്നതെന്നും കര്‍ഷകര്‍ പറയുന്നു.മലപ്പുറം ജില്ലാ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന മലയോര പഞ്ചായത്തായ അലന ല്ലൂര്‍ പഞ്ചായത്തില്‍ കൃഷി പ്രധാന ഉപജീവനമാര്‍ഗമാണ്. റബര്‍,തെ ങ്ങ്,കവുങ്ങ് തുടങ്ങിയ വാണിജ്യവിളകളും പച്ചക്കറി,കപ്പ,ചേന,വാഴ തുടങ്ങിയ ഭക്ഷ്യവിളകളുമാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കാലാവസ്ഥാ വ്യതിയാനത്തോടും കാടിറങ്ങിയെത്തുന്ന വന്യമൃഗ ങ്ങളോടും മല്ലിട്ടാണ് കര്‍ഷകര്‍ കൃഷിയെ മുന്നോട്ട് കൊണ്ട് പോകു ന്നത്.കൃഷി ആദായകരമാക്കാന്‍ വേണ്ട ഉപദേശ നിര്‍ദേശങ്ങളും ആനുകൂല്ല്യങ്ങളുമെല്ലാം യഥാസമയം ലഭ്യമായാല്‍ മാത്രമേ കൃഷി യില്‍ കര്‍ഷകന് പിടിച്ചു നില്‍ക്കാനാകൂവെന്നതാണ് അവസ്ഥ.

നിലവില്‍ തെങ്കര കൃഷിഭവനിലെ കൃഷി ഓഫീസര്‍ക്കാണ് അലന ല്ലൂരിലെ കൃഷിഭവന്റെ ചുമതല ഉള്ളത്.എത്രയും വേഗം അലനല്ലൂ രിലെ കൃഷിഭവനില്‍ സ്ഥിരം കൃഷിഓഫീസറെ നിയമിക്കണമെന്ന് അലനല്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വള്ളുവനാട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ യോഗം ആവശ്യപ്പെട്ടു. ചെയര്‍മാ ന്‍ കാസിം ആലായന്‍ അധ്യക്ഷനായി.വൈസ് ചെയര്‍മാന്‍ ചൂരക്കാ ട്ടില്‍ അരവിന്ദാക്ഷന്‍,സെക്രട്ടറി കെ അബ്ദുള്‍ കരീം,ഡയറക്ടര്‍മാരാ യ പി അബ്ദുല്‍ ഷെരീഫ്,സി മുനവ്വര്‍ അഹമ്മദ്,കെ വിനീത,കെ ഫ സ്‌ന യൂസഫ് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!