മണ്ണാര്‍ക്കാട്:നാടിന്റെ ജലസ്രോതസ്സുകളായ നീര്‍ച്ചാലുകളെ മാലി ന്യമുക്തമാക്കി ജനകീയമായി വീണ്ടെടുക്കുന്ന ഇനി ഞാനൊഴുകട്ടെ രണ്ടാംഘട്ട കാമ്പയിനോടനുബന്ധിച്ച് മണ്ണാര്‍ക്കാട് നഗരസഭയും എ സ്‌കെഎസ്എസ്എഫ് വിഖായയും സംയുക്തമായി നഗരത്തില്‍ നട ത്തിയ മെഗാശുചീകരണം ശ്രദ്ധേയമായി.
ദേശീയപാതയില്‍ നെല്ലിപ്പുഴ മുതല്‍ എംഇഎസ് കല്ലടി കോളേജ് പരിസരം വരേയും കുന്തിപ്പുഴ ബൈപ്പാസ് ജംഗ്ഷനില്‍ നിന്നും മണ ലടി ചെക്‌പോസ്റ്റ് വരേയും കോടതിപ്പടി കവലയില്‍ നിന്നും പെരി മ്പടാരി വരേയും ടിപ്പുസുല്‍ത്താന്‍ റോഡ് മുതല്‍ മുണ്ടേക്കരാട് വ രെയും പാതയുടെ ഇരുവശങ്ങളില്‍ നിന്നും നടമാളിക റോഡ്,പച്ച ക്കറി മാര്‍ക്കറ്റ്,ഒക്കാസ് തിയേറ്റര്‍ വരയേും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ചു.നജാത്ത് കോളേജ് ക്യാമ്പസ് ശുചീകരിച്ചതോടൊപ്പം കോ ളേജിന് സമീപത്തെ നഗരസഭയുടെ കുളവും വൃത്തിയാക്കി.
മുണ്ടേ ക്കരാട് ഭാഗത്ത് പുഴയില്‍ ഏകദേശം 20 മീറ്റര്‍ നീളത്തിലും അഞ്ചടി യോളം ഉയരത്തിലുമായി മണല്‍ചാക്കുകള്‍ കൊണ്ട് താ ത്കാലിക തടയണയും പ്രവര്‍ത്തകര്‍ തീര്‍ത്തു.നെല്ലിപ്പുഴ പാലത്തി ന് സമീപ ത്തായും കുന്തിപ്പുഴയില്‍ ആറാട്ടുകടവ്,ചോമേരി ഭാഗങ്ങ ളില്‍ നി ന്നുമാണ് പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കം ചെയ്തത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ദാറുന്നജാത്ത് ക്യാമ്പസില്‍ നടന്ന് വരുന്ന എസ്‌കെഎസ്എഫ് വിഖായ വൈബ്രന്റ് കോണ്‍ഫ്രന്‍സില്‍ കേരളം,കര്‍ണാടക,തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുമായി പങ്കെ ടുത്ത അറുനൂറ്റിയമ്പതോളം വരുന്ന പ്രവര്‍ത്തകരും നഗരസഭ ജീവന ക്കാരും ചേര്‍ന്നാണ് നഗരത്തിലെ പാതയേരങ്ങളേയും പുഴകളേയും പ്ലാസ്റ്റിക്മുക്തമാക്കിയത്.രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ശുചീക രണം ഉച്ചയ്ക്ക് ഒരു മണിയോടെ സമാപിച്ചു.
ശുചീകരണ പ്രവര്‍ത്തനം മുണ്ടേക്കരാട് വെച്ച് എന്‍ ഷംസുദ്ദീന്‍ എം എല്‍എ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീ ര്‍ അധ്യക്ഷനായി.എസ് കെ എസ് എസ് എഫ് സംസ്ഥാന ട്രഷറര്‍ റ ഷീദ് ഫൈസി വെള്ളായികോട്,സെക്രട്ടറി ജലീല്‍ ഫൈസി അരി മ്പ്ര, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, നിസാം ഓമശ്ശേരി, റഷീദ് വെ ങ്ങപള്ളി, സിറാജുദ്ദീന്‍ തെന്നല്‍, റഷീദ് ഫൈസി കണ്ണൂര്‍, ജബ്ബാര്‍ പൂക്കാട്ടിരി, ഫൈസല്‍ നീലഗിരി, റഫീഖ് ഒറ്റപ്പാലം, സാദിഖ് മണ്ണാ ര്‍ക്കാട്, ബഷീര്‍ മുസ്ലിയാര്‍ കുന്തിപുഴ, ഷൗക്കത്ത് അലനല്ലൂര്‍, സൈ ഫുദ്ദീന്‍ ചെര്‍പ്പുളശ്ശേരി, നിഷാദ് ഒറ്റപ്പാലം, നഗരസഭസ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഹംസ കുറുവണ്ണ, കൗണ്‍സിലര്‍മാരായ യൂസഫ് ഹാജി, രാധാകൃഷ്ണന്‍, മുജീബ് ചോലോത്ത്, ഷമീര്‍ വേളക്കാടന്‍, സുഹറ തുടങ്ങിയവരും പങ്കെടുത്തു.വിഖായ സംസ്ഥാന ചെയര്‍മാ ന്‍ സലാം ഫറോക്ക് സ്വാഗതവും ജന.കണ്‍വീനര്‍ ഷാരിഖ് ആലപ്പുഴ നന്ദിയും അറിയിച്ചു.