മണ്ണാര്‍ക്കാട്:വിദ്യാര്‍ത്ഥികള്‍ സാമൂഹിക നവോത്ഥാന പ്രക്രിയയി ല്‍ മുന്നില്‍ നയിക്കേണ്ടവരാണെന്നും എന്‍.എസ്.എസ് പോലെയുള്ള സംവിധാനങ്ങള്‍ വിദ്യാര്‍ത്ഥികളെ അതിനു വേണ്ടി പ്രാപ്തമാക്കുക യാണ് ചെയ്യുന്നതന്നും മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ സി.മുഹ മ്മദ് ബഷീര്‍.നജാത്ത് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് എന്‍.എസ് .എസ് യൂണിറ്റിന്റെ വാര്‍ഷിക സപ്തദിന ക്യാമ്പ് ‘മഴവില്ല്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രിന്‍സിപ്പല്‍ പ്രൊഫ.എം.മുഹമ്മദാലി അധ്യക്ഷത വഹിച്ചു. കോ ളേജ് മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി അഡ്വ.ടി.എ സിദ്ദീഖ്,പി.ടി.എ വൈസ് പ്രസിഡന്റ് മുഹമ്മദ് ബഷീര്‍,വൈസ് പ്രിന്‍സിപ്പല്‍ കെ. മുഹമദ് അസ് ലം,സ്റ്റാഫ് സെക്രട്ടറി ജോളി ജേക്കബ്ബ്,പി.ആര്‍.ഒ മു ഹമ്മദ് ഷജീര്‍ പി.സി എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ് പ്രോ ഗ്രാം ഓഫീസര്‍ പി. നാസര്‍ സ്വാഗതവും അസി.പ്രോഗ്രാം ഓഫീസര്‍ ശ്രീജിഷ നന്ദിയും പറഞ്ഞു.
ജനു.30ന് സമാപിക്കുന്ന ഏഴ് ദിന ക്യാമ്പില്‍ സാമൂഹിക നീതി, പരി സ്ഥിതി സംരക്ഷണം,നേതൃശേഷി,സാമൂഹിക സേവനം തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വെളിച്ചം വീശുന്ന ക്ലാസുകള്‍, സെമിനാറുകള്‍,ഗ്രൂപ്പ് ആക്റ്റിവീറ്റീസ്,ഫീല്‍ഡ് വര്‍ക്കുകള്‍ എന്നിവ യുണ്ടാകും.പ്രമുഖര്‍ സെഷനുകള്‍ നയിക്കും ഉദ്ഘാടന സെഷന് ശേ ഷം മണ്ണാര്‍ക്കാട് നഗരം ചുറ്റിയുള്ള വിളംബര ജാഥ നടന്നു.